ഷാരൂഖ് ഖാന്റെയും പ്രഭാസിന്റെയും പ്രതിഫലത്തേക്കാള്‍ കൂടുതല്‍, ഇന്ത്യന്‍ സിനിമയില്‍ ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സംവിധായകനായി രാജമൗലി
കെ ആര്‍ അനൂപ്|
Last Modified ശനി, 30 ഡിസംബര്‍ 2023 (10:28 IST)
ജയിലര്‍ രണ്ടാം ഭാഗം ചെയ്യുന്നതിന് നെല്‍സണ്‍ ദിലീപ് കുമാറിന് 55 കോടി രൂപയാണ് പ്രതിഫലം നിര്‍മാതാക്കള്‍ നല്‍കിയിരിക്കുന്നത്.പഠാന്‍ സംവിധായകന്‍ സിദ്ധാര്‍ത്ഥ ആനന്ദിന് 40 കോടി രൂപയാണ് യഷ് രാജ് ഫിലിംസ് നല്‍കിയത്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന സംവിധായകന്‍ ആരാണെന്ന് ചോദിച്ചാല്‍ എല്ലാവരുടെയും മനസ്സിലും ഉത്തരമുണ്ടാകും.
സൂപ്പര്‍താരങ്ങളായ ഷാരൂഖ് ഖാന്റെയും പ്രഭാസിന്റെയും പ്രതിഫലത്തേക്കാള്‍ കൂടുതലാണ് എസ്എസ് രാജമൗലി വാങ്ങുന്നത്. 23 വര്‍ഷത്തെ കരിയറില്‍ ഒരൊറ്റ ഫ്ളോപ്പ് പോലും അദ്ദേഹത്തിനില്ല ഒടുവില്‍ പുറത്തിറങ്ങിയ ആര്‍ആര്‍ആര്‍ ആയിരം കോടി ക്ലബില്‍ എത്തുകയും ചെയ്തു.
ആര്‍ആര്‍ആറിന് രാജമൗലി വാങ്ങിയ പ്രതിഫലം 200 കോടിയാണ്. ഇന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന സംവിധായകന്‍ ഒന്നാം സ്ഥാനത്താണ് രാജമൗലി.