ഡല്‍ഹിയില്‍ ഭൂചലനം, ജനം ഭയന്നുവിറച്ചു

ന്യൂഡല്‍ഹി| സുബിന്‍ ജോഷി| Last Updated: വെള്ളി, 29 മെയ് 2020 (21:52 IST)
ഡല്‍ഹിയില്‍ ഭൂചലനം. റിക്‍ടര്‍ സ്‌കെയിലില്‍ 4.6 മാഗ്‌നിറ്റ്യൂഡ് രേഖപ്പെടുത്തി. ഹരിയാനയിലെ റോത്തക്കാണ് പ്രഭവകേന്ദ്രമെന്നാണ് സൂചന. ഡല്‍ഹിയില്‍ ജനങ്ങള്‍ക്ക് ഭൂചലനം ശക്‍തമായ രീതിയില്‍ അനുഭവപ്പെട്ടതായാണ് വിവരം.

രാത്രി 09.08നാണ് ഭൂചലനമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ഏകദേശം 65 കിലോമീറ്റര്‍ അകലെയാണ് റോത്തക്ക്. ഭയചകിതരായ ജനങ്ങള്‍ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറുന്നത് മിക്കയിടങ്ങളിലും ദൃശ്യമായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :