നൂറുകിലോമീറ്റര്‍ വരെ പ്രഹര ശേഷിയുള്ള ‘പറക്കും ബോംബ്‘ ഇന്ത്യ നിര്‍മ്മിച്ചു

ന്യൂഡല്‍ഹി:| VISHNU.NL| Last Modified ശനി, 20 ഡിസം‌ബര്‍ 2014 (16:34 IST)
തദ്ദേശീയ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിര്‍മ്മിച്ച 1000 കിലോ ഭാരമുള്ള ഗ്ലൈഡ് ബോംബ് വിജയകരമായി പരീക്ഷിച്ചു. ഇതോടെ ഭാരം കൂടിയ ബോംബുകള്‍ നിര്‍മ്മിക്കാനും അത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാനും ഇന്ത്യയ്ക്ക് സാധിക്കും.
പ്രതിരോധ ഗവേഷണ കേന്ദ്രം (ഡിആര്‍ഡിഒ) ആണ് ബോംബ് നിര്‍മ്മിച്ചത്.

100 കിലോമീറ്റര്‍ പരിധിയില്‍ ഈ ബോംബിന് പ്രഹരശേഷിയുണ്ട്. യുദ്ധവിമാനങ്ങളില്‍ നിന്ന് വിക്ഷേപിക്കാവുന്ന് ഈ ബോംബ് നൂറ് കിലോമീറ്റര്‍ വരെ പറന്ന് ചെന്ന് ലക്ഷ്യം ഭേദിക്കാന്‍ തക്ക ശേഷിയുള്ളതാണ്. വ്യോമസേനാ വിമാനത്തില്‍നിന്നാണ് ബംഗാള്‍ ഉള്‍ക്കടലിലേക്ക് വര്‍ഷിച്ചത്.

ഒഡിഷയിലെ ചാന്ദിപ്പുരിലുള്ള റഡാറുകളും ഇലക്ട്രോ-ഒപ്റ്റിക് സംവിധാനങ്ങളും ഉപയോഗിച്ച് ബോംബിന്റെ സഞ്ചാര പഥം കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരുന്നു. 100 കിലോമീറ്റര്‍ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി ബോംബ് പതിച്ചതായി പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു. ബോംബുകള്‍ നിര്‍മ്മിക്കാനും ലക്ഷ്യസ്ഥാനത്ത് പതിപ്പിക്കാനുമുള്ള ശേഷി ഇന്ത്യ നേടിയതെന്നതിന് തെളിവാണ് ഈ പരീക്ഷണവിജയമെന്ന് ഡി.ആര്‍.ഡി.ഒ തലവന്‍ അവിനാഷ് ചന്ദര്‍ പറഞ്ഞു.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :