ന്യൂഡല്‍ഹി|
jibin|
Last Modified ബുധന്‍, 20 ഓഗസ്റ്റ് 2014 (12:48 IST)
പ്രതിരോധ മേഘലയില്‍
ഇന്ത്യ വളരെ വേഗത്തില്‍ സഞ്ചരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പ്രതിരോധ പദ്ധതികള്‍ മറ്റു രാജ്യങ്ങള്‍ നടപ്പാക്കുന്നതിന് മുമ്പ് തന്നെ നമ്മള്‍ നടപ്പാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതിരോധ പദ്ധതികളില്‍ രാജ്യങ്ങള്‍ തമ്മില്‍ മത്സരമുണ്ട്. വളരെ വേഗത്തിലാണ് ലോകം മാറുന്നത്.
അതുപോലെ തന്നെയാണ് യുദ്ധത്തിന്റെയും പ്രതിരോധത്തിന്റെയും കാര്യം. സാങ്കേതിക വിദ്യയാണ് മുന്നോട്ടു നയിക്കുന്നതെന്നും മോഡി വ്യക്തമാക്കി. 2020ല്‍ ലോകം ഒരു പദ്ധതി പൂര്‍ത്തീകരിക്കുമ്പോള്‍ ഇന്ത്യ 2018ല്‍ അത് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിരോധ രംഗത്തും മറ്റും പ്രവര്‍ത്തിക്കുന്ന നമ്മുടെ ശാസ്ത്രജ്ഞര്‍ വളരെയധികം കഷ്ടപ്പെടുന്നുണ്ട്. വളരെയധികം ത്യാഗം സഹിച്ചാണ് മനുഷ്യകുലത്തിനു വേണ്ടി അവര്‍ പലതും കണ്ടെത്തുന്നത്. സൈനികരുമായി ശാസ്ത്രജ്ഞര്‍ക്ക് സംസാരിക്കാന്‍ അവസരമുണ്ടോയെന്നും അങ്ങനെ സംഭവിച്ചാല്‍ അതു നല്ലതായിരിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (ഡിആര്‍ഡിഒ) സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഡി.