പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു

പൃഥ്വി-2 മിസൈല്‍, ബാലസോര്‍, ഡിആര്‍ഡിഒ
ബാലസോര്‍| VISHNU.NL| Last Modified വെള്ളി, 14 നവം‌ബര്‍ 2014 (15:15 IST)
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആണവ വാഹകശേഷിയുള്ള പൃഥ്വി-2 മിസൈല്‍ വിജയകരമായി പരീക്ഷിച്ചു. 350 കിലോമീറ്റര്‍ ദൂരപരിധിയുള്ളതാണ് മിസൈല്‍. 500 കിലോ മുതല്‍ 1000 കിലോ വരെ അണ്വായുധം വഹിക്കാനുള്ള ശേഷിയുണ്ട്. വെള്ളിയാഴ്ച രാവിലെ 10.40 ഓടെ ഒഡീഷയിലെ ചാന്ദിപൂരിലെ ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചില്‍ നിന്നാണ് മിസൈല്‍ പരീക്ഷിച്ചത്.

നിശ്ചിത സമയത്തില്‍ പൃഥ്വി മിസൈല്‍ ലക്ഷ്യസ്ഥാനം തകര്‍ത്തതായി ഇന്‍റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ച് (ഐടിആര്‍) ഡയറക്ടര്‍ എംവികെവി പ്രസാദ് അറിയിച്ചു. ജനുവരി ഏഴിന് നടത്തിയ പൃഥ്വി2 മിസൈലിന്‍െറ പരീക്ഷണവും വിജയകരമായിരുന്നു. കരസേനയുടെ ആയുധ ശേഖരത്തില്‍ നേരത്തെ ഇടം പിടിച്ച മിസൈലാണിത്.

350 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈല്‍ ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്മെന്‍റ് ഓര്‍ഗനൈസേഷന്‍െറ (ഡിആര്‍ഡിഒ) മേല്‍നോട്ടത്തില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ചതാണ്. 2003ല്‍ സ്ട്രാറ്റജിക് ഫോഴ്സ് കമാന്‍ഡിന്‍െറ (എസ്എഫ്സി) നേതൃത്വത്തിലാണ് പരീക്ഷണ വിക്ഷേപണം ആരംഭിച്ചത്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :