ഹൈദരാബാദ്|
VISHNU.NL|
Last Modified തിങ്കള്‍, 5 മെയ് 2014 (16:16 IST)
പ്രതിരോധ ഗവേഷണ സംഘടന(ഡിആര്‍ഡിഒ)യുടെ കിരീടത്തില്‍ ഒരു പൊന്തൂവല്‍ കൂടി കൂട്ടിച്ചേര്‍ത്തുകൊണ്ട് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ആദ്യത്തെ വ്യോമ മിസൈലായ 'അസ്ത്ര' വിജയകരമായി പരീക്ഷിച്ചു.
സുഖോയ്-30 യുദ്ധവിമാനത്തില്‍നിന്ന് വ്യോമസേനയാണ് മിസൈല്‍ പരീക്ഷിച്ചത്.ഡിആര്‍ഡിഒ വികസിപ്പിച്ച മിസൈലിന് 3.8 മീറ്റര്‍ നീളവും 178 മില്ലിമീറ്റര്‍ വ്യാസവുമുണ്ട്.
ഇന്ത്യയുടെ ആദ്യ ബിയോണ്ട് വിഷ്വല്‍ റേഞ്ച്(ബിവിആര്‍) മിസൈലാണ് അസ്ത്ര. ഏതു കാലാവസ്ഥയിലും ഏതു യുദ്ധവിമാനത്തില്‍നിന്നും പ്രയോഗിക്കാമെന്നതിന്നാല്‍
അസ്ത്ര അകാശത്ത് വായൂസേനയുടെ അസ്ത്രമാകുമെന്നാണ് കരുതുന്നത്.