കണ്ണൻ ഗോപിനാഥനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു

അഭിറാം മനോഹർ| Last Updated: ശനി, 4 ജനുവരി 2020 (12:49 IST)
മലയാളിയും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ കണ്ണൻ ഗോപിനാഥനെ യുപി പോലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വനിയമ ഭേദഗതി പ്രക്ഷോഭവുമായി ബന്ധപ്പെട്ട യാത്രക്കിടയിൽ ഉത്തർപ്രദേശിൽ വെച്ചാണ് ഗോപിനാഥനെ പോലീസ് കസ്റ്റഡിയിലെടുത്തത്. നേരത്തെ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് കണ്ണൻ ഗോപിനാഥനെ മുംബൈ പോലീസും കസ്റ്റഡിയിലെടുത്തിരുന്നു.

മലയാളി ഐഎഎസ് ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ
നേരത്തെ ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ കാശ്മീരിൽ കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് ജോലിയിൽ നിന്നും രാജി വെച്ചിരുന്നു. രാജ്യത്തിൽ നടക്കുന്നത് തെറ്റാണെന്നറിഞ്ഞിട്ടും മൗനം പാലിക്കുന്നവർ രാജ്യദ്രോഹികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരങ്ങൾ സർക്കാറിനുണ്ടെന്നും എന്നാൽ അവയ്‌ക്കെതിരെ പ്രതികരിക്കാനുഌഅ അവകാശം നിഷേധിക്കാൻ സർക്കാറിനാകില്ലെന്നും പറഞ്ഞിരുന്നു. 2012 ബാച്ചിലെ
ഉദ്യോഗസ്ഥനായ കണ്ണൻ ഗോപിനാഥൻ ദാദ്രാ നാഗർ ഹവേലിയിലെ കളക്ടറായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :