കണ്ണുതട്ടാതിരിയ്ക്കാൻ കെട്ടിയ ചരട് കഴുത്തിൽ മുറുകി, ഒരു വയസുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം

വെബ്‌ദുനിയ ലേഖകൻ| Last Modified വെള്ളി, 7 ഫെബ്രുവരി 2020 (14:48 IST)
ലക്നൗ: കണ്ണുതട്ടാതിരിയ്ക്കാൻ കഴുത്തിൽ കെട്ടിയ ചരട് മുറുകി ഒരു വാസുള്ള കുട്ടിയ്ക്ക് ദാരുണാന്ത്യം. ഉത്തർ പ്രദേശിലെ ശ്യാമലിയിലാണ് സംഭവം ഉണ്ടായത്. ബേബി ക്യാരിയറിൽ ഇരുന്ന് ഉറങ്ങുകയായിരുന്ന കുട്ടി താഴേയ്ക്ക് വീണപ്പോൾ കൗഴുത്തിലെ ചരട് ബേബി ക്യാരിയറിൽ കുടുങ്ങുകയായിരുന്നു.

സംഭവം നടക്കുമ്പോൾ കുട്ടിയുടെ മാതാപിതാക്കൾ വീടിന്റെ ടെറസിലായിരുന്നു. താഴെയെത്തിയതോടെയാന് കഴിത്തിലെ ചരട് ബേബി ക്യാരിയറിൽ കുടുങ്ങിയ നിലയിൽ കുഞ്ഞ് വീണുകിടക്കുന്നത് കണ്ട്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിയ്ക്കാനായില്ല.

കഴിഞ്ഞ വർഷവും ശാമലിയിൽ തന്നെ സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കണ്ണുതട്ടാതിരിയ്ക്കാൻ കുട്ടികളുടെ കഴുത്തിൽ കറുത്ത ചരട് കെട്ടുന്നത്. ഉത്തർപ്രദേശിലെ വിശ്വാസങ്ങളുടെ ഭാഗമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :