നോട്ട് നിരോധനം: സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റെന്ന് സുപ്രീംകോടതി - ആവശ്യത്തിനു പണമില്ലെന്ന് സര്‍ക്കാര്‍

സഹകരണ ബാങ്കുകളോടുള്ള വിവേചനം തെറ്റ് - സുപ്രീംകോടതി

 demonetisation , supreme court , BJP , Narendra modi , court , സുപ്രീംകോടതി , കേന്ദ്ര സർക്കാര്‍ , സഹകരണ ബാങ്ക് , നോട്ട് അസാധുവാക്കല്‍ , ചീഫ് ജസ്റ്റിസ് ടിഎസ് ഠാക്കൂർ
ന്യൂഡൽഹി| jibin| Last Modified വെള്ളി, 9 ഡിസം‌ബര്‍ 2016 (14:44 IST)
നോട്ടു നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി സുപ്രീംകോടതി. വിവേചനം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ സുപ്രധാന നിരീക്ഷണം. നടപടി ഭരണഘടനാ വിരുദ്ധമാണോ എന്നു തീരുമാനിക്കുന്നതിനായി ഒൻപതു ചോദ്യങ്ങൾ അക്കമിട്ട് ചോദിക്കുകയും ചെയ്‌തു.

സഹകരണ ബാങ്കുകളോടുള്ള കേന്ദ്രസർക്കാരിന്‍റെ വിവേചനം തെറ്റാണ്. നിയന്ത്രണത്തിന് പകരം നിരോധനം എന്തടിസ്ഥാനത്തിലാണ്. നിക്ഷേപകർ നിശ്ചയിച്ച പണമെങ്കിലും സർക്കാരിന് നൽകാൻ സാധിക്കണം. വിഷയത്തിൽ കേന്ദ്ര സർക്കാർ ബുധനാഴ്ചക്കുളളിൽ മറുപടി നൽകണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

നോട്ട് അസാധുവാക്കലിനെതിരെ നൽകിയ ഹർജിയും സഹകരണ ബാങ്കുകൾ നൽകിയ ഹർജിയും ഒരുമിച്ചു പരിഗണിച്ചപ്പോഴാണ് സുപ്രീംകോടതി ഈ ചോദ്യങ്ങൾ ഉന്നയിച്ചത്.

എപ്പോഴാണ് നോട്ട് അസാധുവാക്കാൻ തീരുമാനമെടുത്തത്?, തീരുമാനം തീർത്തും രഹസ്യമായിരുന്നോ?, എന്തുകൊണ്ടാണ് 24,000 രൂപ മാത്രം പിൻവലിക്കാൻ അനുവദിക്കുന്നത്?, ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ ?, നോട്ട് നിയന്ത്രണത്തിനു പകരം നിരോധനം എന്തടിസ്ഥാനത്തിലാണ് ?, 24,000 രൂപാ പരിധി നിശ്ചയിച്ചിട്ട് എന്തുകൊണ്ട് ജനങ്ങൾക്ക് അതു കൊടുക്കാനാകുന്നില്ല ?,
24,000 രൂപ ആവശ്യപ്പെടുന്ന ഒരാൾക്ക് കുറഞ്ഞത് എത്രരൂപ നൽകാൻ കഴിയുമെന്ന് വ്യക്‌തമാക്കണമെന്നും കോടതി നിർദ്ദേശിച്ചു.

സർക്കാരിന്റെ കൈവശം ആവശ്യത്തിനു പണമില്ലെന്ന് അറ്റോർണി ജനറൽ കോടതിയിൽ അറിയിച്ചു. 24,000 രൂപാ പരിധി നിശ്ചയിച്ചിട്ട് എന്തുകൊണ്ട് ജനങ്ങൾക്ക് അതു കൊടുക്കാനാകുന്നില്ലെന്നും കോടതി ചോദിച്ചു. പരാതികൾ ഭരണഘടന ബെഞ്ചിന് വിടുന്ന കാര്യം പരിഗണിക്കുമെന്നും സുപ്രീം കോടതി നിരീക്ഷിച്ചു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :