ജയലളിയുടെ മരണം രാഷ്‌ട്രീയനേട്ടമെന്ന തരത്തില്‍ പോസ്‌റ്റിട്ട ബിജെപി നേതാവ് കെ സുരേന്ദ്രന്‍ വീണ്ടും പ്രസ്‌താവനയുമായി രംഗത്ത്

ജയലളിതയുടെ വിയോഗം; വിവാദ പ്രസ്‌താവനയുമായി കെ സുരേന്ദ്രന്‍ വീണ്ടും

  jayalalitha , BJP , k surendran , facebook post , tamilnadu cm , jaya , Appolo , ബിജെപി , കെ സുരേന്ദ്രന്‍ , ജയലളിതായുഗം , ജയ , സുരേന്ദ്രന്‍
തിരുവനന്തപുരം| jibin| Last Modified ചൊവ്വ, 6 ഡിസം‌ബര്‍ 2016 (11:12 IST)
ജയലളിതായുഗം അവസാനിക്കുന്നതോടെ തമിഴ്‌നാട് രാഷ്ട്രീയത്തിൽ ഗുണപരമായ ഒരുപാട് മാററങ്ങൾ ഉണ്ടാവുമെന്ന് ഫേസ്‌ബുക്കില്‍ പോസ്‌റ്റിട്ടതിന് പിന്നാലെ വിമര്‍ശനം ശക്തമായതിന് പിന്നാലെ നയം വ്യക്തമാക്കി ബിജെപി നേതാവ് കെ സുരേന്ദ്രന്‍ രംഗത്ത്. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹം വീണ്ടും പ്രതീകരിച്ചിരിക്കുന്നത്.

സുരേന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്‌റ്റ്:

നവമാധ്യമങ്ങളുടെ ശക്തിയും ദൗർബല്യവും മനസ്സിലാക്കാൻ കഴിയാത്തവരാണ് വസ്തുതകളുടെ സ്ഥാനത്ത് വികാരപ്രകടനം നടത്തുന്നത്. ഫേസ്ബുക്കുകളിൽ ഉണരുകയും ഉണ്ണുകയും ഉറങ്ങുകയും ചെയുന്ന പലരും അതിനു പുറത്തു വേറൊരു ലോകമില്ലെന്നു കരുതുന്നത് അവരുടെ കുററമല്ല. ജനങ്ങൾക്കിടയിൽ കഴിയുന്നവർക്ക് ഇതു തിരിച്ചറിയാൻ ലൈക്കിന്രെ എണ്ണവും വരുന്ന കമന്രുകളുടെ നിലവാരവും നോക്കേണ്ട കാര്യമില്ല.

ഇന്നലെ അർദ്ധരാത്രി അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി കുമാരി ജയലളിതയെ ഏററവും സത്യസന്ധമായി വിലയിരുത്തി ഞാൻ ഇന്നലെ കാലത്ത് ഈ പേജിൽ എഴുതിയകുറിപ്പ് എല്ലാവരും കണ്ടതല്ലേ? അവരുടെ ജനപ്രീതിയും ഭരണപാടവവും അറിയാത്ത ഒരാളല്ല ഞാൻ. എന്നാൽ അവർക്കുശേഷം തമിഴകരാഷ്ട്രീയത്തിൽ എന്തുസംഭവിക്കുമെന്ന് വിലയിരുത്തുന്നത് ഇത്ര വലിയ പാതകമാണോ? ഇന്നലെ ദേശീയമാധ്യമങ്ങളും മലയാളമാധ്യമങ്ങളും പ്രസക്തമായ ഈ ചോദ്യം ചർച്ച ചെയ്തത് വിമർശകരാരും കണ്ടില്ലേ? പിന്നെ പറഞ്ഞ സമയം ഉചിതമായില്ല എന്നു ചിലർ പറയുന്നുണ്ട്.

എല്ലാവരും നാളെ പറയുന്നത് ഇന്നലെ പറയാനാണ് എനിക്കു താൽപ്പര്യം. എല്ലാ വിമർശനങ്ങളേയും സ്വാഗതം ചെയ്യുന്നു. എല്ലാവരുടേയും പ്രിയപ്പെട്ട അമ്മയായ ജയലളിതുടെ ആത്മാവിനു നിത്യശാന്തി നേരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :