കണക്കില്‍പെടാത്ത 33ലക്ഷത്തിന്റെ പുതിയ നോട്ടുമായി ബിജെപി നേതാവ് അറസ്റ്റില്‍

കണക്കില്‍പെടാത്ത 33 ലക്ഷം രൂപയുമായി ബംഗാള്‍ ബിജെപി നേതാവും കൂട്ടാളികളും പിടിയില്‍

കൊല്‍ക്കത്ത| സജിത്ത്| Last Modified ബുധന്‍, 7 ഡിസം‌ബര്‍ 2016 (08:24 IST)
കണക്കില്‍ പെടാത്ത 33 ലക്ഷം രൂപയുമായി ബംഗാളില്‍ ബിജെപി നേതാവ് പിടിയില്‍. പശ്ചിമ ബംഗാളിലെ ബിജെപി നേതാവായ മനിഷ് ശര്‍മ്മയുടെ പക്കല്‍ നിന്നാണ് 33 ലക്ഷത്തിന്റെ പുതിയ നോട്ടുകള്‍ പിടികൂടിയത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്തയില്‍ നിന്നും സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

മനീഷ് ശര്‍മയുടെ പക്കല്‍ നിന്നും കണക്കില്‍ പെടാത്ത പത്ത് ലക്ഷം രൂപയും കൂട്ടാളികളുടെ കയ്യില്‍ നിന്നും 23 ലക്ഷം രൂപയുമാണ് പുതിയ രണ്ടായിരത്തിന്റെ നോട്ടുകളടക്കം പൊലീസ് പിടിച്ചെടുത്തത്. കൊല്‍ക്കത്തയില്‍ വെച്ച് കള്ളപ്പണം വെളുപ്പിക്കാനായിരുന്നു ഇവരുടെ ശ്രമമെന്ന് പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം എട്ടിനായിരുന്നു പണം അസാധുവാക്കി നരേന്ദ്ര മോഡി പ്രഖ്യാപിച്ചത്. ഇതിനുള്ള വലിയ തിരിച്ചടിയായി യുവ നേതാവില്‍ നിന്നും പണം പിടികൂടിയത്. പുതുതായി പുറത്തിറക്കിയ രണ്ടായിരത്തിന്റെ 926 നോട്ടുകളും 1530 നൂറിന്റെ നോട്ടുകളും 1000 അന്‍പതിന്റെ നോട്ടുകളുമാണ് പിടികൂടിയതെന്ന് സംഘം അറിയിച്ചു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :