പെട്രോളും ഡീസലും കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് ഇളവ് നല്‍കുമെന്ന് ജെയ്​റ്റ്‌ലി

കാർഡ് ഇടപാടുകൾക്ക് വിപുലമായ ഇളവ്

  Demonetisation , Modi govt's , Finance Minister Arun Jaitley , cash , അരുൺ ജെയ്​റ്റ്‌ലി , ഡിജിറ്റൽ പേയ്​മെൻറുകൾ , ട്രയിൻ ടിക്കറ്റ്​ , കേന്ദ്രസർക്കാർ , ഡിജിറ്റൽ പേമെന്റ് , കിസാൻ ക്രെഡിറ്റ്
ന്യൂഡൽഹി| jibin| Last Modified വ്യാഴം, 8 ഡിസം‌ബര്‍ 2016 (19:02 IST)
ജനങ്ങളെ കറൻസിരഹിത ഇടപാടുകളിലേക്ക് വഴിമാറ്റാൻ ശ്രമങ്ങൾ ആരംഭിച്ചു. ഡിജിറ്റൽ പേയ്​മെൻറുകൾക്ക്​ വൻ ഇളവുകള്‍ നല്‍കുമെന്ന് ധനമന്ത്രി അരുൺ ജെയ്​റ്റ്‌ലി വ്യക്തമാക്കി. പെട്രോളും ഡീസലും കാർഡ് ഉപയോഗിച്ച് വാങ്ങുന്നവർക്ക് 0.75 ശതമാനത്തിന്റെ വിലക്കുറവ് ലഭിക്കുമെന്ന് ജെയ്റ്റ്ലി അറിയിച്ചു.

ഓൺലൈനായി ട്രയിൻ ടിക്കറ്റ്​ ബുക്ക്​ ചെയ്യുന്നവർക്ക്​ 10 ലക്ഷം രൂപയുടെ സൗജന്യ ഇൻഷുറൻസ്​ പരിരക്ഷയുമുണ്ടാകും.
ഇൻഷുറൻസ്​ പ്രീമയം ഡിജിറ്റലായി അടക്കു​മ്പോൾ ജനറൽ ഇൻഷുറൻസിന്​ 10 ശതമാനവും ലൈഫ്​ ഇൻഷുറൻസിന്​ 8 ശതമാനവും ഇളവ്​ ലഭിക്കും.

സബർബൻ ട്രെയിൻ ടിക്കറ്റുകൾക്ക് ഡിജിറ്റൽ പേമെന്റ് നടത്തുന്നവർക്ക് 0.5 ശതമാനം ഇളവ് ലഭിക്കും. ഇത് ജനുവരി ഒന്നുമുതൽ നിലവിൽവരും. ഓൺലൈനിൽ റെയിൽവെ ടിക്കറ്റ് ബുക്കിംഗ് നടത്തുന്നവർക്ക് ഭക്ഷണത്തിനും റെയിൽവെ വശ്രമമുറികൾക്കും 0.5 ശതമാനത്തിന്റെ ഇളവും മന്ത്രി പ്രഖ്യാപിച്ചു. സീസൺ, മാസ ടിക്കറ്റ് ബുക്ക് ചെയ്യുന്നവർക്ക് 0.5 ശതമാനത്തിന്റെ ഇളവും ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിന് എട്ട് ശതമാനവും ജനറൽ ഇൻഷുറൻസിന് 10 ശതമാനവും ഇളവ് ലഭിക്കും. റെയിൽവെ ഡിജിറ്റൽ ടിക്കറ്റ് ബുക്കിംഗിന് 10 ലക്ഷത്തിന്റെ അപകട ഇൻഷുറൻസും ലഭിക്കും.

ദേശീയ പാതകളിലെ ടോളിന് 10 ശതമാനംവരെ ഇളവുമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്ക് നബാർഡ് റുപെ കാർഡ് നൽകും. ജനസംഖ്യ 10,000 ഉള്ള ഗ്രാമങ്ങളിൽ കാർഡ് സ്വൈപ്പ് ചെയ്യുന്ന രണ്ട് മെഷീനുകൾ വീതം നൽകും. ഇതിനായി ഒരു ലക്ഷം ഗ്രാമങ്ങൾ തെരഞ്ഞെടുക്കും.


ജനസംഖ്യ 8,000 ന് മുകളിലുള്ള എല്ലാ ഗ്രാമങ്ങൾക്കും രണ്ട് പിഒഎസ് മെഷീൻ വീതം സൗജന്യമായി നൽകും. ഈ മെഷീനുകൾ 75 കോടി ജനങ്ങൾക്ക് ഇടപാട് നടത്താൻ ഉപയുക്‌തമാകുമെന്നും മന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, ...

ജനിക്കുന്നവര്‍ മാത്രമല്ലല്ലോ മരിക്കുന്നവരും കുറവല്ലെ, പെന്‍ഷന്‍ കൊടുക്കാതിരിക്കാന്‍ പറ്റുമോ?, വിവാദമായി മന്ത്രി സജി ചെറിയാന്റെ പരാമര്‍ശം
പെന്‍ഷന്‍ പറ്റുന്ന ലക്ഷക്കണക്കിനാളുകള്‍ കേരളത്തിലുണ്ട്. മരണസംഖ്യ വളരെ കുറവാണ്. എല്ലാവരും ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ ...

'3500 ഓളം കുറ്റവാളികളിൽ നിന്നാണ് ആര്യനെ ഞാൻ രക്ഷപ്പെടുത്തിയത്': വെളിപ്പെടുത്തി നടന്‍ അജാസ് ഖാന്‍
2021 ലായിരുന്നു സംഭവം.

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, ...

കാലാവസ്ഥയിൽ മാറ്റം; ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത, രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ...

പ്രായമായ സ്ത്രീകളെ വരെ ബെഡ്‌റൂമിൽ കയറ്റി വാതിലടക്കും, ചോദിച്ചാൽ അമ്മയെ പോലെ എന്ന് പറയും: ബാലയ്‌ക്കെതിരെ എലിസബത്ത് ഉദയൻ
നടൻ ബാലയ്‌ക്കെതിരെ വീണ്ടും ആരോപണങ്ങളുമായി മുൻഭാര്യ എലിസബത്ത് ഉദയൻ. തന്നെ വിവാഹം ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി ...

കരളില്‍ നീര്‍ക്കെട്ടുണ്ടാക്കുന്ന എബിസി ജ്യൂസ്; അമിതമായി കുടിക്കരുത്
ആപ്പിള്‍, ബീറ്റ്റൂട്ട്, കാരറ്റ് എന്നിവയടങ്ങിയ ജ്യൂസിനെയാണ് എബിസി ജ്യൂസ്

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; ...

കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; കെഎസ്ആര്‍ടിസി 2016 ന് ശേഷം ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്ന് സിഎജി റിപ്പോര്‍ട്ട്
കേരളത്തിലെ 77 പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തില്‍ ആണെന്ന് സിഎജി റിപ്പോര്‍ട്ട്. 2020 മുതല്‍ ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് ...

ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്ത്
ആശാവര്‍ക്കര്‍മാര്‍ക്ക് 1000 രൂപ അധിക ഇന്‍സെന്റീവ് പ്രഖ്യാപിച്ച് യുഡിഎഫ് ഭരിക്കുന്ന ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ...

നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ചെയ്യുന്നത് നല്ലതാണ്!
നിങ്ങള്‍ എത്ര മാസം മുന്‍പാണ് ഫോണ്‍ സ്വിച്ച് ഓഫ് ചെയ്തത്, ഇടക്കിടെ സ്വിച്ച് ഓഫ് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് ...

വരുംമണിക്കൂറുകളില്‍ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത; ഈ ജില്ലകള്‍ക്ക് ജാഗ്രതാ നിര്‍ദേശം
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, മലപ്പുറം, ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ...

വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആയില്ല; ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി കൊലപ്പെടുത്തി
വിവാഹം കഴിഞ്ഞിട്ട് രണ്ടാഴ്ച ആകുന്നതിന് മുന്‍പേ ഭര്‍ത്താവിനെ നവവധു ക്വട്ടേഷന്‍ നല്‍കി ...