1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Delhi pollution covid news

ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണമൂലം രോഗികളായവര്‍: ഐഎംഎ

Delhi
ഡല്‍ഹിയില്‍ കൊവിഡ് രോഗികളില്‍ 13 ശതമാനവും അന്തരീക്ഷ മലിനീകരണമൂലം രോഗികളായവരെന്ന് ഐഎംഎ. കഴിഞ്ഞാഴ്ചമുതലാണ് ഡല്‍ഹിയില്‍ കൊവിഡ് രോഗികളുടെ എണ്ണം വീണ്ടും വര്‍ധിച്ചു തുടങ്ങിയത്. സാധാരണയായി ആരോഗ്യവാനായ ഒരാള്‍ക്ക് വായുഗുണനിലവാരം 300ല്‍ എത്തിയ സാഹചര്യത്തില്‍ ശ്വാസംമുട്ടും മറ്റ് ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാകാം. ഡല്‍ഹിയില്‍ വായുഗുണനിലവാരം 472 ആണ്.
 
കഴിഞ്ഞ ആഴ്ച യൂറോപ്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനത്തില്‍ ആഗോളതലത്തില്‍ 15ശതമാനം കൊവിഡ് മരണങ്ങള്‍ക്കും കാരണം അന്തരീക്ഷ മലിനീകരണമാണെന്ന് പറയുന്നു. ഇന്ത്യയില്‍ ഇത് 17ശതമാനമാണ്.
About Writer
ശ്രീനു എസ്
അടുത്ത ലേഖനം
സെക്രട്ടേറിയറ്റിലെ തീപിടുത്തം: ഷോർട്ട് സർക്യൂട്ടിന് തെളിവില്ലെന്ന് അന്തിമ ഫോറൻസിക് റിപ്പോർട്ട്