അനുബന്ധ വാര്‍ത്തകള്‍
- സൈന്യത്തെ ഒരേസമയം പിൻവലിയ്ക്കാൻ ഇരു സൈന്യങ്ങളും തമ്മിൽ ധാരണ
- 1.1 കോടി കുടിയേറ്റക്കാർക്ക് പൗരത്വത്തിന് സാധ്യത; അഞ്ചുലക്ഷം ഇന്ത്യക്കാർക്ക് യുഎസ് പൗരത്വം നൽകിയേക്കും
- വാക്സിനേഷന് കൊണ്ടുമാത്രം കൊവിഡ് മാറില്ലെന്ന് എയിംസ് ഡയറക്ടര്‍
- സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 51 ആരോഗ്യപ്രവര്ത്തകാര്ക്ക്
- കശ്മീരിലെ ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് വീരമൃത്യു; മൂന്ന് ഭീകരരെ വധിച്ചു
കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം: തിരുവനന്തപുരത്ത് 382പേര്‍ക്കെതിരെ നടപടി
തിരുവനന്തപുരം ജില്ലയില്‍ കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ഇന്ന് (08 നവംബര്‍ 2020) 382 പേര്‍ക്കെതിരേ നടപടിയെടുത്തതായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു. സി.ആര്.പി.സി. 144 ന്റെ ഭാഗമായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ നിയോഗിച്ച സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയിലാണു നിയമ ലംഘനങ്ങള്‍ കണ്ടെത്തിയത്. നിയന്ത്രണങ്ങള്‍ ഈ മാസം 15 വരെ നീട്ടിയിട്ടുണ്ട്.
കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച ഏഴു പേര്‍ക്കെതിരേ കേസെടുത്തു. വിവിധ നിയമ ലംഘനങ്ങള്‍ നടത്തിയതിന് 24 പേരില്‍നിന്നു പിഴ ഇടാക്കി. പോലീസ് നടത്തിയ പരിശോധനയില്‍ 31 പേരില്‍ നിന്നു പിഴ ഈടാക്കി. 316 പേരെ താക്കീത് ചെയ്തതായും കളക്ടര്‍ അറിയിച്ചു.