അനുബന്ധ വാര്‍ത്തകള്‍
- ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന ബസ്സിന് തീപിടിച്ച് രണ്ടുപേര്‍ മരിച്ചു
- ഡല്‍ഹിയില്‍ സ്വിസ് വനിതയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി
- രാജ്യതലസ്ഥാനത്ത് വന്‍ കവര്‍ച്ച; ജുവലറിയില്‍ നിന്ന് നഷ്ടപ്പെട്ടത് 25 കോടി രൂപയോളം വിലമതിപ്പുള്ള ആഭരണങ്ങള്‍
- സ്വര്‍ണഭരണങ്ങള്‍ മോഷ്ടിച്ചെന്ന് ആരോപിച്ച് 23 വയസ്സുകാരിയെ കൊലപ്പെടുത്തി
- പാര്‍ലമെന്റില്‍ വന്‍ സുരക്ഷാവീഴ്ച, സന്ദര്‍ശക ഗാലറിയില്‍ നിന്നും താഴേക്ക് ചാടിയവര്‍ കളര്‍ സ്‌പ്രേ പ്രയോഗിച്ചു
കളിത്തോക്കുകൊണ്ട് വീട്ടിലെത്തിയ മോഷ്ടാക്കളെ തുരത്തി ഡൗണ്‍ സിന്‍ഡ്രമുള്ള 25കാരന്‍
കളിത്തോക്കുകൊണ്ട് മോഷ്ടാക്കളെ തുരത്തി ഡൗണ്‍ സിന്‍ഡ്രമുള്ള 25കാരന്‍. നോര്‍ത്തീസ്റ്റ് ഡല്‍ഹിയിലെ ജ്യോതിനഗറിലാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചുകയറിയ മോഷ്ടാക്കള്‍ക്കുനേരെയാണ് യുവാവ് തോക്കുചൂണ്ടിയത്. ഡിസംബര്‍ ആറിനാണ് സംഭവം നടന്നത്. നിശാന്ത് ചൗദരിയാണ് യുവാവിന്റെ പേര്. സംഭവം നടക്കുമ്പോള്‍ സപ്താല്‍ സിംഗ് എന്ന റെയില്‍വേ ഉദ്യോഗസ്ഥനായ പിതാവും മാതാവും ജോലിസ്ഥലത്തായിരുന്നു.
വീട്ടില്‍ നിശാന്ത് മാത്രമാണ് ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് ഒന്നരയോടെ കള്ളന്മാര്‍ വീട്ടിലേക്ക് കയറുകയായിരുന്നു. മാതാവ് വന്നതെന്നാണ് ആദ്യം നിശാന്ത് കരുതിയത്. ഗേറ്റും വാതിലും തകര്‍ത്തായിരുന്നു മോഷ്ടാക്കള്‍ എത്തിയത്. നിശാന്ത് കൈയില്‍ ഒറിജിനല്‍ പോലെ തോന്നിക്കുന്ന തോക്ക് കരുതിയിരുന്നു. തോക്ക് ചൂണ്ടി നില്‍ക്കുന്ന യുവാവിനെ കണ്ടതും കള്ളന്മാര്‍ ജീവനും കൊണ്ട് ഓടി. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ യുവാവിന്റെ രക്ഷിതാക്കള്‍ പൊലീസിനെ ഏല്‍പ്പിച്ചിട്ടുണ്ട്.