ന്യൂഡല്‍ഹി|
vinshnu|
Last Modified വ്യാഴം, 17 ജൂലൈ 2014 (13:05 IST)
ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി കുതിരക്കച്ചവടം നടത്തുന്നു എന്ന് ആരോപിച്ചതിനു പിന്നാലെ ബിജെപിക്കെതിരെ പ്രചാരണം നടത്താന്‍ ആം ആദ്മി പാര്‍ട്ടി ഓട്ടോ റിക്ഷകളെ ഉപയോഗിക്കുന്നു. ഇതിന്റെ ഭാഗമായി
ബിജെപി നടത്താനിടയുള്ള കുതിരക്കച്ചവടം സംബന്ധിച്ചു സന്ദേശമുള്ള സിഡി 60 ഓട്ടോകള്‍ക്ക്
നല്‍കി പ്രചാരണം നടത്താനാണ് പാര്‍ട്ടീയുടെ തീരുമാനം.
ആറ് കോണ്‍ഗ്രസ് എംഎല്‍എമാരെ 20 കോടി രൂപ വീതം വാഗ്ദാനം ചെയ്ത് അധികാരത്തിലേറാനാണു ബിജെപിയുടെ ശ്രമമെന്ന് ആം ആദ്മി പാര്‍ട്ടി ചെയര്‍മാന്‍ അരവിന്ദ് കേജ്രിവാള്‍ കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഓട്ടോകള്‍ക്കു നല്‍കിയ സന്ദേശത്തില്‍ കെജ്രിവാള്‍ ഇത് ആവര്‍ത്തിക്കുന്നുണ്ട്.
മുന്‍ മന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന ജഗ്ദീഷ് മുഖിയെ മുഖ്യമന്ത്രിയായി പാര്‍ട്ടി തിരഞ്ഞെടുത്തേക്കുമെന്നാണ് സൂചനകള്‍.
ഡല്‍ഹി നിയമ സഭ്യില്‍ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാണെങ്കിലും കേവല്‍ ഭൂരിപക്ഷമിലാത്തതിനാല്‍ സര്‍ക്കാരുണ്ടാക്കാന്‍ കഴിയില്ല. എന്നാല്‍ ലഫ്. ഗവര്‍ണര്‍ നജീബ് ജങ് ക്ഷണിച്ചാല്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമം നടത്തുമെന്നു ബിജെപി ഡല്‍ഹി ഘടകം പ്രസിഡന്റ് സതീഷ് ഉപാധ്യായ നേരത്തേ വ്യക്തമാക്കിയിരുന്നു.