ന്യൂഡല്‍ഹി|
vishnu|
Last Modified ബുധന്‍, 16 ജൂലൈ 2014 (13:55 IST)
വേദപ്രതാപ് വൈദിക് പാകിസ്ഥാനില്‍ പോയത് കോണ്‍ഗ്രസ്സ് നേതാക്കളായ സല്‍മാന്‍ ഖുര്‍ഷിദിനും മണിശങ്കര്‍ അയ്യര്‍ക്കുമൊപ്പമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. നേരത്തേ ബിജെപി നേതാവ് മുക്താര്‍ അബ്ബാസ് നഖ്‌വി വൈദിക് രാഹുല്‍ ഗാന്ധിയുടെ ആരാധകനാണെന്ന് വ്യക്തമാക്കിയിരുന്നു.
ഇന്ത്യ - പാകിസ്ഥാന്‍ അനൗപചാരിക ചര്‍ച്ചകള്‍ നടത്തുന്ന ഇസ്ലാമാബാദിലെ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഉപദേശക സമിതിയിലെ അംഗമാണ് മണിശങ്കര്‍ അയ്യര്‍. മുന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദും ചില മുതിര്‍ന്ന പത്രപ്രവര്‍ത്തകരും പാകിസ്ഥാന്‍ സന്ദര്‍ശിച്ച സംഘത്തോടൊപ്പമുണ്ടായിരുന്നു
മുന്‍പ് രാഹുല്‍ ഗാന്ധിയെ മഹാത്മാഗാന്ധിയുടെ യഥാര്‍ത്ഥ പിന്‍ഗാമിയായി വാഴ്ത്തി വൈദിക് ശ്രദ്ധ നേടിയിരുന്നു. സര്‍ക്കാരിനെതിരെ പാര്‍ലമെന്റില്‍ നാടകീയ രംഗങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ്സ് വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതിരോധത്തിലായി.
തനിക്ക് ബി ജെ പിയെക്കാള്‍ ആഭിമുഖ്യം കോണ്‍ഗ്രസ്സിനോടാണെന്നും അവരുടെ ഭാഗത്തു നിന്നുണ്ടായ ഇത്തരമൊരു സമീപനം പ്രതീക്ഷിച്ചതല്ലെന്നും വൈദിക് പറഞ്ഞിരുന്നു. വൈദിക് കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ പുറത്ത് വിട്ട് കോണ്‍ഗ്രസിനെ കൂടുതല്‍ പ്രതിരോധത്തിലാഴ്ത്താനുള്ള തയ്യാറെടുപ്പിലാണ് ബിജെപി നേതൃത്വം.