ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപി ശ്രമം തുടങ്ങി!

ന്യൂഡല്‍ഹി| vishnu| Last Updated: ബുധന്‍, 16 ജൂലൈ 2014 (17:06 IST)
ഡല്‍ഹിയില്‍ സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി തിരക്കിട്ട കൂടിയാലോചനകള്‍ക്ക് തുടക്കമിട്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തിനോട് ബിജെപി നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേ സമയം സര്‍ക്കാര്‍ രൂപീകരണം നടന്നാല്‍ മുതിര്‍ന്ന നേതാവായ ജഗ്ദിഷ് മുഖിയായിരിക്കും മുഖ്യമന്ത്രിയാകുക എന്ന വാര്‍ത്തകളും പുറത്തു വരുന്നുണ്ട്. അരവിന്ദ് കേജ്രിവാളിന്റെ നേതൃത്വത്തിലുള്ള ആംആദ്മി പാര്‍ട്ടി സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ആറു മാസമായി ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണമാണ് നിലനില്‍ക്കുന്നത്.

നിലവില്‍ ആറു മാസത്തേക്കാണ് രാഷ്ട്രപതി ഭരണം. അതു ദീര്‍ഘിപ്പിക്കാന്‍ കേന്ദ്ര മന്ത്രിസഭയ്ക്കു തീരുമാനിക്കാം. അതുണ്ടായില്ലെങ്കില്‍ ഒക്ടോബറിലോ, നവംബറിലോ തിരഞ്ഞെടുപ്പു നടന്നേക്കുമെന്നാണ് വിലയിരുത്തല്‍.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എഎപി അടുത്ത തെരഞ്ഞെടുപ്പിലും ശക്തി തെളിയിച്ചാല്‍ മോഡി സര്‍ക്കാരിനുണ്ടാകുന്ന ക്ഷീണം മറികടക്കുന്നതിനാണ് ബിജെപി സര്‍ക്കാര്‍ രൂപീകരണത്തിന് ശ്രമം തുടങ്ങിയിരിക്കുന്നത്.

അതേ സമയം സര്‍ക്കാരുണ്ടാക്കുന്നതിനായി തങ്ങളുടെ എം‌എല്‍‌എ മാര്‍ക്ക് ബിജെപി 20കോടി രൂപ വാഗ്ദാനം
ചെയ്തതായി എ‌എപി ആരോപിക്കുന്നു. ഈ ആരോപണം ബിജെപി തള്ളിക്കളഞ്ഞിട്ടുണ്ട്. ഇപ്പോള്‍ ബ്രസീലിലുള്ള
പ്രധാനമന്ത്രി നരേന്ദ്ര മോഡി തിരികെ വന്നാലുടന്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ തീരുമാനമുണ്ടായേക്കും.

നിലവില്‍ വച്ചു. ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം എംഎല്‍എമാരില്‍ മൂന്നു പേര്‍ എംപിമാരായതോടെ ബിജെപിയുടെ അംഗ സംഖ്യ 31 ല്‍ നിന്ന് 28 ആയി ചുരുങ്ങിയിട്ടുണ്ട്. എഎപിക്ക് 27
കോണ്‍ഗ്രസിന് എട്ടും ജെഡിയുവിന് ഒന്നും ഒരു കക്ഷി രഹിതനുമാണ് മരവിപ്പിച്ച സഭയിലുള്ളത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :