ന്യൂഡല്‍ഹി|
jibin|
Last Modified വ്യാഴം, 17 ജൂലൈ 2014 (12:48 IST)
എല്ലാ മലയാളികള്‍ക്കും സൌകര്യമായ സ്ഥലത്ത് ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് (എയിംസ്) നിര്‍മിക്കുമെന്ന് കേന്ദ്ര മന്ത്രി ഹര്‍ഷ് വര്‍ധന്‍ വ്യക്തമാക്കി. ഈ വിഷയത്തില്‍ കേരളത്തിന് യാതൊരു ആശങ്കയും വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളത്തില്‍ എയിംസിനായി അവരുടെ താത്പര്യവും പരിഗണിക്കുമെന്നും. അതിനായി കേരളത്തിന്‍റെ നിര്‍ദേശം ആവശ്യമാണ്. അതിനാല്‍ കേരളത്തിന്‍റെ നിര്‍ദേശം ലഭിച്ചതിനുശേഷം അന്തിമ തീരുമാനമുണ്ടാകുമെന്നും ഹര്‍ഷ് വര്‍ധന്‍ പറഞ്ഞു.
നേരത്തെ ബിജെപി സര്‍ക്കാരിന്റെ പ്രഥമ ബജറ്റില്‍
കേരളത്തിന് എയിംസ് അനുവദിക്കുമെന്ന് റിപോര്‍ട്ടുണ്ടായിരുന്നില്ല. ഇതെ തുടര്‍ന്ന് കേരളം കേന്ദ്രത്തെ തങ്ങളുടെ ആശങ്ക അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേന്ദ്രമന്ത്രിയുടെ ഈ പ്രസ്താവന.