സിആര്‍ രവിചന്ദ്രന്‍|
Last Modified വ്യാഴം, 9 ജൂണ്‍ 2022 (07:51 IST)
അന്തരീക്ഷ മലിനീകരണം വര്‍ധിച്ചുവരുന്നതിനാല്‍ ഡീസലിന് പൂര്‍ണമായി നിരോധനം ഏര്‍പ്പെടുത്താന്‍ ഡല്‍ഹി സര്‍ക്കാര്‍ തീരുമാനിച്ചു. 2023 ജനുവരി ഒന്നുമുതലാകും നിരോധനം പ്രാബല്യത്തില്‍ വരുന്നത്. രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ വര്‍ഷങ്ങളായി ആളുകള്‍ താമസിക്കുന്നത് തടസമായി അന്തരീക്ഷ മലിനീകരണം കൂടിയ സാഹചര്യത്തിലാണ് തീരുമാനം. വിഷയം പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സമിതിയാണ് ഇക്കാര്യം തീരുമാനിച്ചത്. എല്ലാത്തരത്തിലുള്ള ഡീസല്‍ ഉപയോഗവും നിരോധിക്കും. അതേസമയം ഡല്‍ഹിയില്‍ 15 വര്‍ഷം കഴിഞ്ഞ വാഹനങ്ങള്‍ക്കും വിലക്കുണ്ട്.