നയന്‍താരയുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ വലിയ തിരനിര, പുതിയ വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 8 ജൂണ്‍ 2022 (14:44 IST)

നയന്‍താരയുടെയും വിഘ്നേഷ് ശിവന്റെയും വിവാഹമാണ് എങ്ങും ചര്‍ച്ച.
ആറ് വര്‍ഷത്തെ പ്രണയത്തിനൊടുവില്‍ ജൂണ്‍ 9ന് ഇരുവരും വിവാഹിതരാവും. മഹാബലിപുരത്ത് നാളെ രാവിലെ 8.30ന് ചടങ്ങുകള്‍ ആരംഭിക്കും.

കല്യാണത്തിന് കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുക്കുകയെന്ന് വിഘ്നേഷ് ശിവന്‍ പറഞ്ഞു. ഇപ്പോഴിതാ വിവാഹത്തിന് ക്ഷണിച്ചവരുടെ ലിസ്റ്റ് പുറത്ത്.

ഈയടുത്ത് ദമ്പതികള്‍ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനെ നേരിട്ട് കണ്ട് അദ്ദേഹത്തെയും കുടുംബത്തെയും ക്ഷണിച്ചു. ഉദയനിധി സ്റ്റാലിനും ഒപ്പമുണ്ടായിരുന്നു.രജനികാന്ത്, കമല്‍ഹാസന്‍, ചിരഞ്ജീവി, അജിത്, സൂര്യ, വിജയ്, സാമന്ത റൂത്ത് പ്രഭു, കത്രീന കൈഫ്, വിജയ് സേതുപതി, അനിരുദ്ധ് രവിചന്ദര്‍, നെല്‍സണ്‍ ദിലീപ്കുമാര്‍ എന്നിവരുള്‍പ്പെടെ ഉള്ള താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :