ന്യൂഡല്‍ഹി|
jibin|
Last Modified വെള്ളി, 18 ജൂലൈ 2014 (12:42 IST)
സൂറത്ത് സ്ഫോടനക്കേസിലെ 11 പ്രതികളെ സുപ്രീംകോടതി വെറുതെ വിട്ടു. കേസില്‍ കുറ്റക്കാരെന്നു കണ്ട് ടാഡ കോടതി ഇവരെ 10 മുതല്‍ 20 വര്‍ഷം വരെ തടവിന് ശിക്ഷിച്ചിരുന്നു. ഇത് റദ്ദാക്കിയാണ് സുപ്രീംകോടതി ഇവരെ വെറുതെ വിട്ടത്.
1993 ഏപ്രിലില്‍ ഗുജറാത്തിലെ
സൂറത്ത് റെയില്‍വേ സ്റ്റേഷനിലും വര്‍ച്ചാ റോഡിലും നടന്ന രണ്ട് സ്ഫോടനങ്ങളില്‍ ഒരു സ്കൂള്‍ വിദ്യാര്‍ത്ഥിനി കൊല്ലപ്പെടുകയും 30ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ജസ്റ്റിസ് ടി എസ് താക്കൂര്‍, ജസ്റ്റിസ് സി നാഗപ്പം എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് വിധി പറഞ്ഞത്.