ന്യൂഡൽഹി|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (20:41 IST)
അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ പാക്കിസ്ഥാനിലെ ഒളിസങ്കേതങ്ങളെക്കുറിച്ച് ഇന്ത്യയ്ക്ക്
പുതിയ വിവരങ്ങൾ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട രേഖകള്‍ പാകിസ്ഥാന് മാസം 23നു നടക്കുന്ന ചര്‍ച്ചയില്‍
കൈമാറും.
ഇന്ത്യ സ്വീകരിച്ച രഹസ്യ സങ്കേതങ്ങളുടെ വിവരങ്ങളില്‍ പാകിസ്ഥാന്റെ രഹസ്യാന്വേഷണ ഏജൻസിയായ ഐഎസ്ഐയ്ക്ക് കീഴിലുള്ള താമസ സങ്കേതവും ഇതിലുൾപ്പെടും. ദാവൂദിന് ഐഎസ്ഐയുടെ സഹായം ലഭിക്കുന്നുണ്ടെന്ന ഇന്ത്യയുടെ വാദങ്ങള്‍ ശരിവെയ്ക്കുന്നതാണ് പുതിയ വിവരങ്ങള്‍.
ഇത്തവണ ലഭിച്ച ഇന്റലിജൻസ് വിവരങ്ങളിൽ നിന്ന് ദാവൂദിന്റെ നാലു സങ്കേതങ്ങളുടെ വിലാസമാണ് ഇന്ത്യ കൈമാറുന്നത്.
മുന്‍പ് 2012ൽ ഇന്ത്യ പാക്ക്സ്ഥാന് കൈമാറിയ മൂന്ന് സങ്കേതങ്ങളുടെ വിലാസങ്ങള്‍ കൈമാറിയിരുന്നു. ഇതിന് പുറമേയാണ് പുതിയ വിവരങ്ങള്‍ നല്‍കുന്നത്.. ഇവയിലേറെയും പാക്ക് തുറമുഖ നഗരമായ കറാച്ചിയിലാണ്.
പാക്ക് തലസ്ഥാനമായ ഇസ്‌ലാമാബാദിൽനിന്ന് 20 കിലോമീറ്റർ അകലെ ഇസ്‌ലാമാബാദ് - മുരീ റോഡിലുള്ള വസതിയാണ് ഐഎസ്ഐയുടെ കീഴിലുള്ള ദാവൂദിന്റെ ഒളിസങ്കേതം. ദാവൂദ് അടുത്തിടെയായി താമസിക്കുന്നതും ഇവിടെയാണെന്നാണ് സൂചന.
ദാവൂദ് താമസിച്ചുവരുന്നതായി ഇന്ത്യ കണ്ടെത്തിയ മറ്റു ഒളിസങ്കേതങ്ങളുടെ വിലാസം;
1.മോയിൻ പാലസ്, സെക്കൻഡ് ഫ്ലോർ, അബ്ദുല്ല ഷാ ഘാസി ദുർഗയ്ക്ക് എതിർവശം, ക്ലിഫ്റ്റൺ, കറാച്ചി. 2, 6/A, ഖ്യാബൻ തൻസീം, ഫേസ് 5, ഡിഫൻസ് ഹൗസിങ് ഏരിയ, കറാച്ചി. 3,മാർഗല്ല റോഡ്, പി - 6 / 2, സ്ട്രീറ്റ് നമ്പർ 22, ഹൗസ് നമ്പർ 29, ഇസ്‍ലാമാബാദ്.
2012ൽ കൈമാറിയ രേഖകളിൽ ദാവൂദ് കൈവശം വയ്ക്കുന്ന പാക്കിസ്ഥാന്റെ മൂന്ന് പാസ്പോർട്ടുകളെക്കുറിച്ചുള്ള വിവരങ്ങളും ഉണ്ടായിരുന്നു. ദാവൂദിനെക്കൂടാതെ സാക്കിയുർ റഹ്മാൻ ലഖ്‌വി, ഹാഫിസ് സയീദ് എന്നിവരുടേയും വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.