ജയ്പൂര്‍|
Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (14:17 IST)
രാജസ്ഥാന്‍ സര്‍ക്കാരിന്റെ വെബ്‌സൈറ്റ് പാക്കിസ്ഥാനിലെ ഹാക്കര്‍മാര്‍ ഹാക്ക് ചെയ്തു. രാജസ്ഥാന്‍ ആന്റി കറപ്ഷന്‍ ബ്യൂറോയുടെ
വെബ്‌സൈറ്റ് ആണ് ഹാക്ക് ചെയ്യപ്പെട്ടത്. ഇതുകൂടാതെ വെബ്സൈറ്റില്‍ ഹാക്കര്‍മാര്‍ സന്ദേശങ്ങളും ചിത്രങ്ങളും കാര്‍ട്ടൂണുകളും പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതില്‍ കാര്‍ഗില്‍ യുദ്ധത്തില്‍ ഇന്ത്യ തോറ്റെന്നുള്ള പരിഹാസിക്കുന്ന കാര്‍ട്ടൂണുമുണ്ട്. മുന്‍ പാക് സൈനിക മേധാവി പര്‍വേസ് മുഷറഫ് ഒരു വടികൊണ്ട് ഇന്ത്യന്‍ സൈനികരെ അടിക്കുന്ന തരത്തിലാണ് ഈ കാര്‍ട്ടൂണ്‍. ഇതില്‍ സൈനികര്‍ ഭയന്നോടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്.
സൈനികരുടെ പരിക്കേറ്റ ശരീര ഭാഗങ്ങളില്‍ ഓരോ വര്‍ഷവും രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വര്‍ഷങ്ങളിലെല്ലാം പാകിസ്ഥാന്‍ ഇന്ത്യയെ തോല്‍പ്പിച്ചെന്നാണ്ഹാക്കര്‍മാരുടെ അവകാശവാദം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി വാക്കറില്‍ നടക്കുന്ന കാര്‍ട്ടൂണും സൈറ്റില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. 1965 ലെ യുദ്ധത്തിലും ഇന്ത്യയെ തോല്‍പിച്ചെന്നാണ് ഹാക്കറുമാര്‍ അവകാശപ്പെടുന്നത്. ഇതുക്കൂടാതെ വെബ്സൈറ്റില്‍ പാക്കിസ്ഥാന്‍ സിന്ദാബാദ് എന്നും എഴുതിയിട്ടുമുണ്ട്.സംഭവത്തേപ്പറ്റി രാജസ്ഥാന്‍ സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല.