ഇന്ത്യയില്‍ സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ കുറയാന്‍ പോകുന്നു ?

ന്യൂഡല്‍ഹി| Last Modified ചൊവ്വ, 18 ഓഗസ്റ്റ് 2015 (19:07 IST)
രാജ്യത്ത് സ്മാര്‍ട്ട് ഫോണുകളുടെ വില കുത്തനെ കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്. 11 ശതമാനം വരെ വില കുറഞ്ഞുക്കുമെന്നാണ് കരുതപ്പെടുന്നത്. 4 ജി ഹാന്‍ഡ്‌സെറ്റുകള്‍ വ്യാപമാകുന്നതോടെ 3ജി സെറ്റുകളുടെ വില കുത്തനെ കുറയുമെന്നാണ് വിലയിരുത്തല്‍.
നേരത്തെ ഉപഭോക്താക്കളെ സ്വാധീനിക്കാന്‍ പ്രമുഖ കമ്പനികള്‍ എല്ലാം തന്നെ വില കുറവുളള സ്മാര്‍ട്ട്ഫോണ്‍ മോഡലുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരുന്നു. 4 ജി സെറ്റുകള്‍ വ്യാപകമാകുന്നതോടെ പ്രമുഖ കമ്പനികള്‍ ഫോണിന്റെ വില കുത്തനെ കുറയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

4 ജി ഹാന്‍ഡ്‌സെറ്റുകളുടെ ഡിമാന്റ് ഇന്ത്യയില്‍ ഈ വര്‍ഷം ആറു ശതമാനത്തോളം വര്‍ദ്ധിച്ചിരുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പന ഏഴു ശതമാനം വര്‍ധിച്ചിരുന്നു. ആഗോളതലത്തിലെ 4ജി ഹാന്‍ഡ്‌സെറ്റുകളുടെ വിപണി വിഹിതത്തില്‍ ഇന്ത്യ 58 ശതമാനം മുന്നേറ്റത്തിലാണ്. 2014 ല്‍ ഇത് 26 ശതമാനം മാത്രമായിരുന്നു



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :