കെ ആര്‍ അനൂപ്|
Last Modified ശനി, 30 ഏപ്രില്‍ 2022 (08:45 IST)
ജനഗണമന പ്രദര്‍ശനം തുടരുകയാണ്. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയിലെ 136 കോടി ജനങ്ങളും ഈ സിനിമ കണ്ടിരിക്കണമെന്ന് ലക്ഷദ്വീപ് സ്വദേശിയായ മോഡലും നടിയും സംവിധായികയുമായ ഐഷ സുല്‍ത്താന (Aisha Sultana).
'സത്യത്തിന് വേണ്ടി ശബ്ധിക്കുന്നവരുടെ സിനിമയാണിത്, നേരിന്റെ വഴി കാട്ടിയായ സിനിമ... അത്‌കൊണ്ട് ഒറ്റവാക്കില്‍ പറഞ്ഞാല്‍ ഇന്ത്യയിലെ 136 കോടി ജനങ്ങളും ഈ സിനിമ കണ്ടിരിക്കണം'-ഐഷ സുല്‍ത്താന കുറിച്ചു.
സുരാജിന്റെ കരിയറിലെ മികച്ച കഥാപാത്രമായി മാറി അസിസ്റ്റന്റ് കമ്മീഷണര്‍ സജ്ജന്‍ കുമാര്‍. സിനിമയുടെ ആദ്യ പകുതി സുരാജായായിരുന്നു സ്‌കോര്‍ ചെയ്തത്. രണ്ടാം പകുതിയില്‍ പൃഥ്വിരാജിന്റെ വക്കീല്‍ അരവിന്ദ് സ്വാമിനാഥന്റെ ആറാട്ടും കണ്ടു.
ഷമ്മി തിലകന്‍, ഗൗരിയായി എത്തിയ വിന്‍സി അലോഷ്യസ് തുടങ്ങിയവരും മികച്ച പ്രകടനം കാഴ്ചവെച്ചു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെയും മാജിക് ഫ്രെയിംസിന്റെയും ബാനറില്‍ സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.