അനുബന്ധ വാര്‍ത്തകള്‍
- ആവശ്യത്തിന് വെള്ളംകുടിച്ചില്ലെങ്കില് ഇങ്ങനെയും സംഭവിക്കാം
- ചര്‍മത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെടുന്നുണ്ടോ, കാരണങ്ങള്‍ ഇവയാകാം
- സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60പേര്‍ക്ക് കൊവിഡ് മുക്തി
- അന്താരാഷ്ട്ര ഒളിമ്പിക് ദിനാഘോഷം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ദീപശിഖ തെളിയിച്ച് ഉദ്ഘാടനം ചെയ്തു
- കൊല്ലത്ത് കൊവിഡ് ബാധിതന് മരിച്ചു; സംസ്ഥാനത്തെ കൊവിഡ് മരണം 22ആയി
ചായയില്‍ പഞ്ചസാര കുറഞ്ഞെന്ന കാരണത്താല്‍ തര്‍ക്കം; ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കഴുത്തറത്തു കൊന്നു
ചായയില്‍ പഞ്ചസാര കുറഞ്ഞെന്ന കാരണത്താല്‍ ഉണ്ടായ തര്‍ക്കത്തില്‍ ഭര്‍ത്താവ് ഗര്‍ഭിണിയായ ഭാര്യയെ കഴുത്തറത്തു കൊന്നു. ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ഖേരി ജില്ലയിലെ ബബ്‌ളു കുമാര്‍ എന്നയാളാണ് ഭാര്യയെ കഴുത്തറത്ത് കൊന്നത്. ഭാര്യയെ അപായപ്പെടുത്തിയ ശേഷം ഇയാള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
ഭാര്യ രേണുദേവിയെ ഉടന്‍ ബന്ധുക്കളെല്ലാരും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബബ്‌ളു കുമാറിനെതിരെ കൊലക്കുറ്റത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. താമസിയതെ ഇയാളെ പിടിക്കുമെന്ന് പൊലീസ് അറിയിച്ചു.