സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; 60പേര്‍ക്ക് കൊവിഡ് മുക്തി

തിരുവനന്തപുരം| ശ്രീനു എസ്| Last Updated: ചൊവ്വ, 23 ജൂണ്‍ 2020 (18:31 IST)
സംസ്ഥാനത്ത് ഇന്ന് 141 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇവരില്‍ 79 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. 52 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം പകര്‍ന്നത്. ഒരു ആരോഗ്യപ്രവര്‍ത്തകനും രോഗം സ്ഥിരീകരിച്ചു. അതേസമയം 60പേര്‍ കൊവിഡ് മുക്തി നേടിയിട്ടുണ്ട്.

ഇന്ന് രോഗം ബാധിച്ചവരുടെ എണ്ണം ജില്ല അടിസ്ഥാനത്തില്‍-പാലക്കാട്
27 , പത്തനംതിട്ട
27 , ആലപ്പുഴ
19 , തൃശൂര്‍
14 , എറണാകുളം
13 , മലപ്പുറം
11 , കോട്ടയം
8 , കോഴിക്കോട്
6 , കണ്ണൂര്‍
6 , കൊല്ലം
4 , തിരുവനന്തപുരം
4 , വയനാട്
2 , എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :