1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. cpy no cash distribution as salary

നോട്ട് നിയന്ത്രണം വീണ്ടും തിരിച്ചടിയായി; സർക്കാർ ജീവനക്കാർക്കു ശമ്പളം പണമായി നൽകില്ലെന്ന് കേന്ദ്ര ധനമന്ത്രാലയം

സർക്കാർ ജീവനക്കാർക്കു ശമ്പളം പണമായി നൽകില്ല

currency crisis
നോട്ടുകള്‍ അസാധുവാക്കിയതിന്റെ പശ്ചാത്തലത്തിൽ സർക്കാർ ജീവനക്കാർക്കുള്ള ശമ്പളം നേരിട്ടു പണമായി നല്‍കില്ല. കേരളമുൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങൾ ഈ ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തിൽ ഇക്കാര്യം അംഗീകരിക്കാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.  
 
അസാധുവാക്കിയ നോട്ടുകള്‍ക്ക് പകരമായി വരുന്ന നോട്ടുകളുടെ അച്ചടി പൂര്‍ണ്ണമായും പൂർത്തിയായിട്ടില്ല. അതിനാല്‍ രാജ്യത്ത് ഇപ്പോളും പണ ദൗർലഭ്യം തുടരുകയാണ്. ഈ സാഹചര്യത്തിൽ, ശമ്പളം പണമായി നൽകാന്‍ കഴിയില്ലെന്നാണ് ധനമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചത്. നോട്ടുകള്‍ പിൻവലിക്കുന്നതിന് ഇളവുകൾ തേടി സംസ്ഥാന ധനമന്ത്രി തോമസ് ഐസക് കഴിഞ്ഞ ദിവസമാണ് കേന്ദ്ര മന്ത്രി ജയ്റ്റ്‌ലിക്കു കത്തയച്ചിരുന്നത്. 
 
About Writer
സജിത്ത്
അടുത്ത ലേഖനം
നിലമ്പൂരില്‍ മാവോയിസ്റ്റുകളെ വധിച്ചത് ഏറ്റുമുട്ടലിലൂടെ അല്ലെന്ന് ആരോപണം; നടന്നത് വ്യാജ ഏറ്റുമുട്ടലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍