സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദ്ദിയും വയറുവേദനയും; 57 കുട്ടികള്‍ ആശുപത്രിയില്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 10 ഫെബ്രുവരി 2023 (10:57 IST)
സ്‌കൂളിലെ ഉച്ചഭക്ഷണം കഴിച്ച് ഛര്‍ദ്ദിയും വയറുവേദനയും വന്ന് 57 കുട്ടികള്‍ ആശുപത്രിയില്‍. പൂനെയിലെ ഖേഡ് തലുകയിലെ സ്‌കൂളിലാണ് സംഭവം. അഞ്ചുമുതല്‍ എട്ടുവരെ ക്ലാസുകളിലെ കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഭക്ഷ്യവിഷബാധയാണെന്നാണ് വിവരം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി സര്‍ക്കാര്‍ വൃത്തങ്ങള്‍പറയുന്നു.

ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളിലെ നൂറോളം കുട്ടികളാണ് ഉച്ചഭക്ഷണമായ കിച്ഛഡി കഴിച്ചത്. ഭക്ഷണം കഴിച്ച് ഒരു മണക്കൂര്‍ കഴിഞ്ഞപ്പോള്‍ തന്നെ കുട്ടികളില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ കണ്ടു തുടങ്ങി. ഉടന്‍ തന്നെ കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :