ഈ മാസം വരെ രാജ്യത്ത് 28 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കി

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (11:52 IST)
ഈ മാസം വരെ രാജ്യത്ത് 28 ലക്ഷത്തിലധികം കൊവിഡ് വാക്‌സിന്‍ ഡോസുകള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കി. കേന്ദ്രം രാജ്യസഭയിലാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി രണ്ടുവരെയാണ് 28,22,459 ഡോസ് വാക്‌സിനുകള്‍ ഗര്‍ഭിണികള്‍ക്ക് നല്‍കിയത്.

ഇതില്‍ ആദ്യ ഡോസ് വാക്‌സിന്‍ മാത്രം സ്വീകരിച്ചത് 16,53,768 ഗര്‍ഭിണികളാണ്. 11,68,691 ഗര്‍ഭിണികള്‍ രണ്ടുഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്. 2021 ജനുവരിയിലാണ് ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും വാക്‌സിന്‍ നല്‍കണമെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :