രാജ്യത്തെ കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമായി കുറഞ്ഞു

സിആര്‍ രവിചന്ദ്രന്‍| Last Modified ബുധന്‍, 9 ഫെബ്രുവരി 2022 (11:36 IST)
രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 71,365. കൂടാതെ രോഗബാധിതരായ 1,72,211 പേര്‍ രോഗമുക്തി നേടി. രോഗം മൂലം 1,217 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നത് 8,92,828 പേരാണ്.

കഴിഞ്ഞ ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.54 ശതമാനമാണ്. അതേസമയം ഇതുവരെ കൊവിഡ് മൂലം 5,05,279 പേര്‍ മരണപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം വരെ രാജ്യത്ത് 1,70,87,06,705 പേര്‍ കൊവിഡിനെതിരായ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :