പണം കൊടുത്ത് ഒരു കോടി വാക്‌സിന്‍ ഡോസ് വാങ്ങാനുള്ള കരാര്‍ കേരളം റദ്ദാക്കിയത് എന്തുകൊണ്ട്?

രേണുക വേണു| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (16:19 IST)
ഒരു കോടി ഡോസ് കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ നല്‍കിയ ഓര്‍ഡര്‍ കേരളം റദ്ദാക്കിയത് എന്തുകൊണ്ട്? ഒരു കോടി ഡോസ് വാക്‌സിന്‍ നേരിട്ടുവാങ്ങാന്‍ നല്‍കിയ കരാര്‍ റദ്ദാക്കുകയാണെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ വാക്‌സിന്‍ നയമാണ് ഇതിനു കാരണം. കേന്ദ്രം ഓരോ സംസ്ഥാനങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന എണ്ണം വാക്‌സിന്‍ ഡോസ് മാത്രമേ തങ്ങള്‍ക്ക് നല്‍കാന്‍ സാധിക്കൂവെന്ന് വാക്‌സിന്‍ കമ്പനികള്‍ കേരളത്തെ അറിയിച്ചിരുന്നു. കേന്ദ്രം ഓരോ സംസ്ഥാനങ്ങള്‍ക്ക് നിഷ്‌കര്‍ഷിച്ചിരിക്കുന്ന പരിധിയില്‍ കൂടുതല്‍ ഡോസ് വാക്‌സിന്‍ നല്‍കാന്‍ നിയമപരമായി തങ്ങള്‍ക്ക് കഴിയില്ലെന്നാണ് വാക്‌സിന്‍ കമ്പനികളുടെ നിലപാട്.

ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങാനാണ് കേരളം നേരത്തെ കരാര്‍ നല്‍കിയിരുന്നത്. 70 ലക്ഷം ഡോസ് കോവിഷീല്‍ഡും 30 ലക്ഷം ഡോസ് കോവാക്‌സീനുമാണ് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ വഴി ഓര്‍ഡര്‍ ചെയ്തിട്ടുള്ളത്. ഇതിനകം 10 ലക്ഷം ഡോസ് വാക്‌സിന്‍ സര്‍ക്കാര്‍ പണം കൊടുത്ത് വാങ്ങിയിട്ടുണ്ട്. ഇതില്‍ 5.27 ലക്ഷം ഡോസ് വിതരണം ചെയ്തു. നിലവില്‍ നീക്കിയിരിപ്പുള്ള 4.5 ലക്ഷം ഡോസ് ഈ മാസം 21നകം വിതരണം ചെയ്യും.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :