ഇങ്ങനെ ഇരുന്നാല്‍ വേദന അറിയില്ല; വാക്‌സിന്‍ സ്വീകരിച്ച് റിമി ടോമി

രേണുക വേണു| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (12:52 IST)

ഗായികയും അവതാരകയും നടിയുമായ റിമി ടോമി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ആദ്യ ഡോസ് വാക്‌സിനാണ് താരം ഇന്ന് സ്വീകരിച്ചത്. ഇതിന്റെ ചിത്രം ഫെയ്‌സ്ബുക്കില്‍ പങ്കുവയ്ക്കുകയും ചെയ്തു. കുത്തിവയ്പ് പേടിയാണെന്ന് വ്യക്തമാക്കുന്നതാണ് റിമിയുടെ ശരീരഭാഷ. കൈകള്‍ രണ്ടും ബലമായി കൂട്ടിപ്പിടിച്ച് കണ്ണ് രണ്ടും അടച്ചുമാണ് റിമി വാക്‌സിന്‍ സ്വീകരിക്കുന്നത്. കുത്തിവയ്പ് ഇത്ര പേടിയാണോ എന്ന് ഈ ചിത്രത്തിനു താഴെ നിരവധി പേര്‍ ചോദിച്ചിട്ടുണ്ട്. ലോക്ക്ഡൗണ്‍ ആയതിനാല്‍ വീട്ടില്‍ തന്നെയാണ് താരം. സാമൂഹ്യമാധ്യമങ്ങളില്‍ താരം സജീവമാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :