ഡിസംബറോടെ രാജ്യത്ത് 94 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കും

ശ്രീനു എസ്| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (15:14 IST)
ഡിസംബറോടെ രാജ്യത്ത് 94 കോടി പേര്‍ക്ക് വാക്‌സിന്‍ നല്‍കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. ജൂലൈ വരെ 53 കോടിയിലധികം വാക്‌സിന്‍ നല്‍കാനാണ് പദ്ധതി. 50 കോടി കൊവിഷീല്‍ഡ് വാക്‌സിനും 38 കോടി കൊവാക്‌സിനും 30 കോടി ബയോളജിക്കല്‍ ഇ വാക്‌സിനും 10 കോടി സ്പുട്‌നിക് വാക്‌സിനും രാജ്യത്തെത്തുമെന്ന് ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

ഡിസംബര്‍ രാജ്യത്ത് 187 കോടിയോളം ഡോസ് വാക്‌സിനായിരിക്കും വിതരണം ചെയ്യുന്നത്. ഇത് 94 കോടി പേര്‍ക്ക് നല്‍കാന്‍ പര്യാപ്തമാണെന്ന് അധികൃതര്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :