അനുബന്ധ വാര്‍ത്തകള്‍
- രാജ്യത്തെ പുതിയ കൊവിഡ് കേസുകള്‍ 1,20,529; മരണം 3,380
- കുഴലും കോഴയും തിരഞ്ഞെടുപ്പ് തോല്‍വിയും; സുരേന്ദ്രന് പുറത്തേക്ക്, ഒറ്റപ്പെടുത്തി നേതാക്കളും
- സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വലിയ മാറ്റം
- കേരളത്തില്‍ ലോക്ക്ഡൗണ്‍ ജൂണ്‍ 15 വരെ നീട്ടിയേക്കും
- 3000 കെഎസ്ആര്‍ടിസി ഡീസല്‍ ബസുകള്‍ പ്രകൃതിവാതകത്തിലേയ്ക്ക്!
സംസ്ഥാനത്ത് ഒരുകോടിയിലധികം പേര്‍ വാക്‌സിന്‍ സ്വീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരു കോടിയിലധികം (ഇന്നലെ വരെ 1,00,13186) ഡോസ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ് അറിയിച്ചു. 78,75,797 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 21,37,389 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനുമാണ് നല്‍കിയത്. ഇത്ര വേഗത്തില്‍ ഈയൊരു ദൗത്യത്തിലെത്താന്‍ സഹായിച്ചത് സര്‍ക്കാരിന്റെ ഇടപെടലും ആരോഗ്യ പ്രവര്‍ത്തകരുടെ ആത്മാര്‍ത്ഥ പരിശ്രമവും കൊണ്ടാണ്. രാജ്യത്തെ പല സംസ്ഥാനങ്ങളും വാക്സിന്‍ പാഴാക്കിയപ്പോള്‍ നമ്മുടെ നഴ്സുമാര്‍ ഒരു തുള്ളി പോലും വാക്സിന്‍ പാഴാക്കിയില്ല. ഇത് ദേശീയ ശ്രദ്ധയും നേടിയിരുന്നു. സ്തുത്യര്‍ഹമായ സേവനം നടത്തുന്ന വാക്സിനേഷന്‍ ടീം അംഗങ്ങളെ അഭിനന്ദിക്കുന്നതായും മന്ത്രി വ്യക്തമാക്കി.
18 വയസിനും 44 വയസിനും ഇടയ്ക്ക് പ്രായമുള്ള 4,74,676 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 50 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 45 വയസിനും 60 വയസിനും ഇടയ്ക്ക് പ്രായമുള്ള 27,96,267 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 1,97,052 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും 60 വയസിന് മുകളിലുള്ള 35,48,887 പേര്‍ക്ക് ഒന്നാം ഡോസ് വാക്സിനും 11,38,062 പേര്‍ക്ക് രണ്ടാം ഡോസ് വാക്സിനും നല്‍കി. 5,20,788 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ഒന്നും 4,03,698 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും 5,35,179 കോവിഡ് മുന്നണി പോരാളികള്‍ക്ക് ഒന്നും 3,98,527 പേര്‍ക്ക് രണ്ടും ഡോസ് വാക്സിനും നല്‍കിയിട്ടുണ്ട്.
അടുത്ത ലേഖനം