'അയ്യോ, സൂചി പേടിയാണേ...'കണ്ണടച്ച് വാക്‌സിനെടുത്ത് നടി മാളവിക മേനോന്‍

രേണുക വേണു| Last Modified ചൊവ്വ, 8 ജൂണ്‍ 2021 (10:01 IST)

കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന്റെ ചിത്രം പങ്കുവച്ച് നടി മാളവിക മേനോന്‍. ആദ്യ ഡോസ് വാക്‌സിനാണ് നടി ഇന്നലെ സ്വീകരിച്ചത്. ഇതിന്റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. മാളവികയ്ക്ക് സൂചി പേടിയാണെന്ന് ഈ ചിത്രങ്ങളില്‍ നിന്ന് വ്യക്തം. കുത്തിവയ്പ്പിന്റെ സമയത്ത് താരം കണ്ണടച്ചാണ് ഇരിക്കുന്നത്. വേദന കാരണം നെറ്റി ചുളിക്കുന്നതും ചിത്രങ്ങളില്‍ കാണാം. എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്, ഒരു ചെറിയ ഉറുമ്പ് കടിക്കുന്ന വേദനയല്ലേ ഉള്ളൂ എന്നാണ് ഈ ചിത്രത്തിനു താഴെ പലരും കമന്റ് ചെയ്തിരിക്കുന്നത്.


ഇരുപതിലേറെ സിനിമകളില്‍ അഭിനയിച്ച താരമാണ് മാളവിക. 2012 ല്‍ നിദ്ര എന്ന സിനിമയിലൂടെയാണ് മലയാളത്തില്‍ സജീവമായത്. ഞാന്‍ മേരിക്കുട്ടി, ജോസഫ് എന്നീ ശ്രദ്ധേയമായ ചിത്രങ്ങളിലും മാളവിക അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് മാളവിക.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :