അനുബന്ധ വാര്‍ത്തകള്‍
- തമിഴ്നാട്ടിലെ പ്ലാന്റിൽ ആദ്യ സി5 എയക്രോസ് നിർമ്മിച്ചു, ഇന്ത്യയിൽ അരങ്ങേറാൻ സിട്രോൺ
- കേരളത്തിലെ റോഡപകടങ്ങള്‍ 50 ശതമാനമായി കുറയ്ക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് മുഖ്യമന്ത്രി
- സ്മിത്തിനെ പൂട്ടി, അടുത്ത ലക്ഷ്യം റൂട്ട്, ഇന്ത്യൻ പദ്ധതി തുറന്ന് പറഞ്ഞ് ബൗളിംഗ് പരിശീലകൻ
- ഇത്തവണത്തെ ബജറ്റ് പൂർണമായും പേപ്പർ രഹിതം, എല്ലാം 'ആപ്പി'ൽ
- ദില്ലി സംഘർഷത്തെ വിമർശിച്ച് രാഷ്ട്രപതി, ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു
രാജ്യത്ത് കൊവിഡ് വാക്സിനേഷന് 25ലക്ഷത്തിനു മുകളിലേക്ക്; കശ്മീരില്‍ 15000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു
രാജ്യത്ത് കൊവിഡ് വാക്സിനേഷന് 25ലക്ഷത്തിനു മുകളിലേക്ക് ഉയര്‍ന്നു. അതേസമയം കേരളത്തില്‍ ഒരു ലക്ഷം കടന്നിട്ടുണ്ട്. ജമ്മു കശ്മീരില്‍ 15000ത്തോളം ആരോഗ്യപ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചു. കാശ്മീരില്‍ 162 കേന്ദ്രങ്ങളിലായാണ് വാക്സിനേഷന് നടക്കുന്നത്. ജനുവരി 16നുതന്നെ കാശ്മീരിലും വാക്സിനേഷന് ആരംഭിച്ചിരുന്നു.
കേരളത്തില്‍ തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ വാക്സിനേഷന് കേന്ദ്രങ്ങള്‍ ഉള്ളത്. 39 വാക്സിനേഷന് കേന്ദ്രങ്ങളാണ് തിരുവനന്തപുരത്തുള്ളത്. അതേസമയം തൃശൂരിലാണ് ഏറ്റവും കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വാക്സിന് സ്വീകരിച്ചത്. ആര്‍ക്കും വാക്സിന് കൊണ്ടുള്ള പാര്‍ശ്വഫലങ്ങള്‍ ഇല്ല.