ഇത്തവണത്തെ ബജറ്റ് പൂർണമായും പേപ്പർ രഹിതം, എല്ലാം 'ആപ്പി'ൽ

വെബ്ദുനിയ ലേഖകൻ| Last Modified വെള്ളി, 29 ജനുവരി 2021 (12:53 IST)
രാഷ്ട്രീയപരമായ കാര്യങ്ങളാൽ ഇത്തവണത്തെ കേന്ദ്ര ബജറ്റിന് വലിയ പ്രത്യേകതകൾ ഉണ്ട്. കർഷക സമരമാണ് അതിൽ പ്രധാനം എന്ന് പറയാം. രാഷ്ട്രീയം മാറ്റി നിർത്തിയാൽ ഇത്തവണത്തെ ബജറ്റിന്റെ ഏറ്റവും വലിയ പ്രത്യേതക. ബജറ്റ് പൂർണമായും പേപ്പർ രഹിതമാണ് എന്നതാണ്. നാഷ്ണൽ ഇൻഫോമാറ്റിക് സെന്റർ തയ്യാറാക്കിയ 'യൂണിയൻ ബജറ്റ്' എന്ന ആപ്പിലൂടെ പാർലമെന്റ് ആംഗങ്ങൾക്കും, പൊതുജനങ്ങൾക്കും മൊബൈലിലൂടെ ബജറ്റിലെ വിശദ വിവരങ്ങൾ അറിയാനാകും. ധനമന്ത്രി നിർമ്മല സീതാരാമൻ പാർലമെന്റിൽ ബജറ്റ് ആവതരിപ്പിച്ച ഉടൻ തന്നെ ആപ്പിൽ വിശദമായ ബജറ്റ് ലാഭ്യമാകും. ഇംഗ്ലീഷ് ഹിന്ദി ഭാഷകളിൽ ബാജറ്റ് ലാഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത. ബജറ്റ് ഡോകുമെന്റുകൾ പ്രിന്റ് ചെയ്യാനും, ഡൗൺലോഡ് ചെയ്യാനുള്ള സംവിധാനം ആപ്പിൽ ഒരുക്കിയിട്ടുണ്ട്. ആൻഡ്രോയിഡ് ഐഒഎസ് പതിപ്പുകളിൽ യൂണിയൻ ബജറ്റ് ആപ്പ് ലഭ്യമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :