ദില്ലി സംഘർഷത്തെ വിമർശിച്ച് രാഷ്ട്രപതി, ദേശീയ പതാകയും റിപ്പബ്ലിക് ദിനവും കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടു

അഭിറാം മനോഹർ| Last Updated: വെള്ളി, 29 ജനുവരി 2021 (12:46 IST)
ദേശീയ പതാകയും റിപ്പബ്ലിക് ദിനവും പോലുള്ള വിശേഷദിനങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ അപമാനിക്കപ്പെട്ടുവെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്തു കൊണ്ട് കേന്ദ്ര സർക്കാരിനായി നയപ്രഖ്യാപനം നടത്തവെയാണ് ദില്ലിയിൽ നടന്ന സംഘർഷത്തെ രാഷ്ട്രപതി അപലപിച്ചത്.

ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ച സംഭവം നിർഭാഗ്യകരമായിരുന്നു. ഭരണഘടന എല്ലാ പൗരന്മാർക്കും അഭിപ്രായ സ്വാതന്ത്രം പ്രദാനം ചെയ്യുന്നു. എന്നാൽ ഇതേ ഭരണഘടന തന്നെ നിയമവും നിയമങ്ങളും ഗൗരവമായി പാലിക്കേണ്ടതുണ്ടെന്നും നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നുണ്ടെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :