വെബ്ദുനിയ ലേഖകൻ|
Last Updated:
വെള്ളി, 29 ജനുവരി 2021 (13:20 IST)
ഇന്ത്യൻ വിപണിയിൽ അരങ്ങേറുന്നതിന് മുന്നോടിയായി സി5 എയർക്രോസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം ആരംഭിച്ച് സിട്രോൺ. തമിഴ്നാട്ടിലെ തിരുവള്ളൂരിൽ നിർമ്മിച്ച ആദ്യ സി5 എയർക്രോസ് എസ്‌യുവി
സിട്രോൺ പ്രദർശിപ്പിച്ചു. സി5 എയർ ക്രോസാണ് സിട്രോണിന്റെ ഇന്ത്യൻ വിപണിയിലെ അരങ്ങേറ്റ വാഹനം. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി രണ്ടര ലക്ഷം കിലോമീറ്റർ പരീക്ഷണ ഓട്ടം നടത്തിയ ശേഷമാണ് സി5 എയർക്രോസിന്റെ വ്യാവസായിക അടിസ്ഥാനത്തിലുള്ള നിർമ്മാണം സിട്രോൺ ആരംഭിച്ചത്. ഈ സാമ്പത്തിക പാദത്തിൽ തന്നെ സി5 എയർക്രോസിലൂടെ സിട്രോൺ ഇന്ത്യൻ വിപണീയിലേയ്ക്ക് അരങ്ങേറ്റം നടത്തും എന്നാണ് റിപ്പോർട്ടുകൾ.