കിഡ്‌നി രോഗികളില്‍ ഒമിക്രോണ്‍ പ്രശ്‌നമുണ്ടാക്കാതെ വേഗത്തില്‍ വന്നുപോകുന്നുവെന്ന് തെലങ്കാനയിലെ ആരോഗ്യ വിദഗ്ധര്‍

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (11:13 IST)
കിഡ്‌നി രോഗികളില്‍ കൊവിഡ് പ്രശ്‌നമുണ്ടാക്കാതെ വേഗത്തില്‍ വന്നുപോകുന്നുവെന്ന് തെലങ്കാനയിലെ ആരോഗ്യ വിദഗ്ധര്‍. ഒമിക്രോണ്‍ വ്യാപനം തുടങ്ങിയ ശേഷം ഡയാലിസിസ് ചെയ്യുന്നതും വൃക്ക മാറ്റിവച്ചതുമായ രോഗികളില്‍ നിരവധിപേര്‍ക്ക് കൊവിഡ് ബാധിച്ചിട്ടുണ്ട്. എന്നാല്‍ രോഗം ഗുരുതരമാകാതെ ഇവര്‍ വീട്ടിലിരുന്നുതന്നെ സുഖം പ്രാപിച്ചു. തെലങ്കാനയിലെ ഗാന്ധി ഹോസ്പിറ്റലിലേയും നിംസിലേയും നെഫ്രോളജി വിഭാഗം നടത്തിയ നിരീക്ഷണമാണിത്.

''മുന്‍പത്തെക്കാള്‍ കൂടുതല്‍ വൃക്കരോഗികള്‍ക്ക് മൂന്നാം തരംഗത്തില്‍ കൊവിഡ് സ്ഥിരീകരിച്ചു. പക്ഷെ ഗുരുതരാവസ്ഥയില്‍ ഒരു രോഗിയേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചില്ല. കുറച്ചു രോഗികള്‍ അവരുടെ ഉത്കണ്ഠകാരണം ആശുപത്രിയില്‍ അഡ്മിറ്റായി. എന്നാല്‍ ഒന്നു രണ്ടുദിവസത്തിനുള്ളില്‍ അവര്‍ ഡിസ്ചാര്‍ജ് ആകുകയായിരുന്നു. കൂടുതല്‍ വൃക്കരോഗികളായിരുന്ന കൊവിഡ് രോഗികളും സുഖമായി വീട്ടില്‍ തന്നെയായിരുന്നു. പതിവുപോലെ അവര്‍ ഡയാലിസിസ് ചെയ്യാന്‍ ആശുപത്രിയില്‍ വരുകയും ചെയ്തിരുന്നു.''- നിംസിലെ ന്യൂറോളജി വിഭാഗം തലവന്‍ ഡോക്ടര്‍ ശ്രീഭൂഷന്‍ രാജു പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :