നാലുദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെയെന്നത് ശുഭപ്രതീക്ഷ നല്‍കുന്നതായി ആരോഗ്യമന്ത്രാലയം

സിആര്‍ രവിചന്ദ്രന്‍| Last Modified വെള്ളി, 11 ഫെബ്രുവരി 2022 (08:37 IST)
നാലുദിവസമായി രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തിന് താഴെയെന്നത് ശുഭപ്രതീക്ഷ നല്‍കുന്നതായി ആരോഗ്യമന്ത്രാലയം. കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യാഴാഴ്ചയാണ് ഇക്കാര്യം പറഞ്ഞത്. കൂടാതെ സംസ്ഥാനങ്ങളിലും കൊവിഡ് കേസുകളും ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്കുകളും കുറയുന്നതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

കഴിഞ്ഞയാഴ്ചത്തെ ശരാശരി പ്രതിദിന കൊവിഡ് കേസ് 96392 ആണ്. നിലവില്‍ കര്‍ണാട, കേരളം, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ മാത്രമാണ് സജീവ രോഗികള്‍ അമ്പതിനായിരത്തിലധികമുള്ളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :