രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് 67708 പേര്‍

ശ്രീനു എസ്| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (12:34 IST)
രാജ്യത്ത് കഴിഞ്ഞ 24മണിക്കൂറിനിടെ കൊവിഡ് ബാധിതരായത് 67708 പേര്‍. രോഗം മൂലം 680 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍ കൊവിഡ് ബാധിതരുടെ എണ്ണം 73ലക്ഷം കടന്നു. 1,11,266 പേരാണ് ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരണമടഞ്ഞവരുടെ എണ്ണം.

അതേസമയം 11,36,183 ടെസ്റ്റുകള്‍ ഇന്നലെ മാത്രം നടത്തിയതായി ഐസിഎംആര്‍ അറിയിച്ചു. സ്പെയിന്‍, ഫ്രാന്‍സ്, ഇറ്റലി എന്നീരാജ്യങ്ങളില്‍ കൊവിഡിന്റെ രണ്ടാം വരവ് ശക്തമായതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :