1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. കേരള വാര്‍ത്ത
  4. Kerala heavy rain

സംസ്ഥാനത്ത് ശക്തമായ മഴ: ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നതിനാല്‍ ഏഴുജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഉച്ചയ്ക്ക് ശേഷം ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
 
ഇന്ന് വടക്കന്‍ ജില്ലകളിലാകും മഴ ശക്തമാകുന്നത്. വെള്ളിയാഴ്ചവരെ കേരള തീരങ്ങളില്‍ 3.2 മീറ്റര്‍വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടാകാം. 
അടുത്ത ലേഖനം
അക്കിത്തത്തിന്റെ ഓര്‍മ്മകള്‍ മലയാളികള്‍ ഉള്ളിടത്തോളം നിലനില്ക്കുകതന്നെ ചെയ്യും: പികെ കുഞ്ഞാലിക്കുട്ടി