കൊവിഡ് വീണ്ടും; ഫ്രാന്‍സില്‍ നിരോധനാജ്ഞ, അയര്‍ലന്‍ഡില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചു

പാരിസ്| ലില്ലി ഡേവിസ്| Last Modified വ്യാഴം, 15 ഒക്‌ടോബര്‍ 2020 (10:21 IST)
വീണ്ടും പിടിമുറുക്കിയതോടെ യൂറോപ്യന്‍ രാജ്യങ്ങള്‍ ആശങ്കയിലായി. അതിരൂക്ഷമായി വീണ്ടും രോഗവ്യാപനമുണ്ടായതോടെ യൂറോപ്പ് കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുകയാണ്.

ഫ്രാന്‍സില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. നഗരങ്ങളില്‍ രാത്രികാലങ്ങളിലാണ് നിരോധനാജ്ഞ നടപ്പാക്കിയിട്ടുള്ളത്.

അയര്‍ലന്‍ഡില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിട്ടു, ജര്‍മ്മനിയിലും മറ്റ് രാജ്യങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തുന്നത്.

കൊവിഡിന്‍റെ രണ്ടാം വരവ് എത്രത്തോളം രൂക്ഷമായിരിക്കുമെന്ന് വിദഗ്ധര്‍ വിശകലനം ചെയ്‌തുവരികയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :