ശബരിമല ദര്‍ശനം: ആശങ്കയറിയിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍

പത്തനംതിട്ട| ശ്രീനു എസ്| Last Updated: വ്യാഴം, 15 ഒക്‌ടോബര്‍ 2020 (09:21 IST)
സംസ്ഥാനത്ത് കൊവിഡ് ശക്തമായി തുടരുന്ന സാഹചര്യത്തില്‍ ദര്‍ശനത്തില്‍ ആശങ്കയറിയിച്ച് സ്‌പെഷ്യല്‍ കമ്മീഷണര്‍. വെര്‍ച്വല്‍ ക്യൂവഴി ദര്‍ശനം അനുവദിക്കുന്നതാണ് അഭികാമ്യമെന്ന് സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കൂടാതെ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നവര്‍ക്കുമാത്രമായി വെര്‍ച്വല്‍ ക്യൂ ചുരുക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തീര്‍ത്ഥാടകരെ വിരിവയ്ക്കാന്‍ അനുവദിക്കരുതെന്നും പൂജാരികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചാല്‍ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ച് ആലോചിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :