സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 3 മെയ് 2023 (10:16 IST)
ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2332.08 അടിയായി താഴ്ന്നു. സംഭരണശേഷിയുടെ 32 ശതമാനമാണിത്. അതേസമയം സംസ്ഥാനത്ത് വേനല്‍മഴ ശക്തമാകുന്നത് വൈദ്യുതി ബോര്‍ഡിന് ആശ്വാസമായിട്ടുണ്ട്. ജലനിരപ്പ് 2,280 അടിയിലെത്തിയാല്‍ ഡെഡ് സ്റ്റോറേജിലെത്തുകയും മൂലമറ്റത്ത് വൈദ്യുതി ഉത്പാദനം സാധ്യമല്ലാതാകുകയും ചെയ്യും.
സംസ്ഥാനത്ത് വൈദ്യുതി വകുപ്പിനു കീഴിലുള്ള എല്ലാ അണക്കെട്ടുകളിലുമായി നിലവില്‍ 34 ശതമാനം വെള്ളമാണുള്ളത്. സംസ്ഥാനത്ത് കാലവര്‍ഷം ആരംഭിക്കാന്‍ ഇനി ആഴ്ചകള്‍ മാത്രമാണുള്ളത്.