1. വാര്‍ത്താലോകം
  2. വാര്‍ത്ത
  3. ദേശീയം
  4. Covid India News

രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5357 പേര്‍ക്ക്, കേരളത്തില്‍ കൊവിഡ് കുതിക്കുന്നു

Covid
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 5357 പേര്‍ക്ക്. ഇതോടെ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 32814ആയി ഉയര്‍ന്നു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.39ശതമാനമാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയമാണ് വിവരങ്ങള്‍ പുറത്തുവിട്ടത്. അതേസമയം കേരളത്തില്‍ കൊവിഡ് കുതിക്കുകയാണ്. 
 
കേരളത്തില്‍ പ്രതിദിന കൊവിഡ് കേസുകള്‍ 1801 ആയി ഉയര്‍ന്നു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നിലൊന്നു കൊവിഡ് കേസുകളും കേരളത്തില്‍ നിന്നാണ്. എറണാകുളം, തിരുവനന്തപുരം, കോട്ടയം എന്നീ ജില്ലകളിലാണ് കൊവിഡ് കേസുകള്‍ കൂടുതലുള്ളത്.
അടുത്ത ലേഖനം
ജമ്മുകശ്മീരില്‍ കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടെ ഭൂമിവാങ്ങിയത് കശ്മീരികളല്ലാത്ത 185 ഇന്ത്യക്കാര്‍