കൊവിഡ് രോഗികളെ തിരിച്ചറിയാന്‍ ഡോഗ് സ്വാഡ്

ശ്രീനു എസ്| Last Updated: ശനി, 17 ഒക്‌ടോബര്‍ 2020 (10:48 IST)
കൊവിഡ് രോഗികളെ തിരിച്ചറിയാന്‍ ഡോഗ് സ്വാഡ്. ഷാര്‍ജ വിമാനത്താവളത്തിലാണ് സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൊവിഡ് രോഗികളെ നായകള്‍ക്ക് മണത്തറിയാന്‍ സാധിക്കും. എന്നാല്‍ രോഗികളുമായി നേരിട്ട് ബന്ധം വരാതെ ഇവരില്‍ നിന്ന് ശേഖരിച്ച സ്രവം നായ്ക്കളെ കൊണ്ട് മണപ്പിച്ചാണ് രോഗനിര്‍ണയം നടത്തുന്നത്.

നായക്കളുടെ പരിശോധനയില്‍ 92% ഫലങ്ങളും കൃത്യമാണെന്നാണ് പറയുന്നത്. കൂടാതെ നിമിഷങ്ങള്‍ക്കകം രോഗനിര്‍ണയം നടത്താനാകും. ക്ഷയം, മലേറിയ ബാധിതരെയും ഇതേ രീതിയില്‍ കണ്ടെത്താന്‍ നായ്ക്കള്‍ക്കു പരിശീലനം നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :